ഓർമകളിൽ നിന്നുണർന്നപ്പോ മുന്നിലാരുമുണ്ടായിരുന്നില്ല.
വൈകിട്ട് ഇച്ചേയി വന്നപ്പോ ഞാൻ ചോദിച്ചു. ” സത്യം പറ ഇച്ചേയി ആ വീട്ടിൽ ആരാ താമസിച്ചിരുന്നെ? ”
” ന്റെ കുട്ടാ, ന്താ നിനക്ക്? അന്നും ചോയ്ക്കണ കേട്ടൂലോ? ന്താ കാര്യം? ”
” ഹ : പറ ഇച്ചേയി ”
“ഓ അവിടെ നീ ജനിച്ച് രണ്ട് വയസായപ്പോ ഒരു അമ്മമ്മ താമസിച്ചിരുന്നു. മോൻ മരിച്ചെപ്പിന്നെ അവര്ടെ തലക്ക് സുഖല്യാണ്ടായി. പിന്നീടെന്നും ആ മുറീല് തന്നെ പൂട്ടീട്ടേക്കാർന്നു.ഒടുവില്‍ മരിച്ച ശേഷാ ആ മുറീന്ന് പൊറത്തേക്ക് കൊണ്ടന്നെ. നെന്നെ അവര്ക് വെല്യ കാര്യാർന്നു. ആ പാതി അടഞ്ഞ് കേടക്കണ ജനാലയില്ലേ : അദിക്കൂടെ നെന്നെ കൈയ്യാട്ടി വിളിക്കാർന്നു എപ്പളും. നീയാണെ അവരെ ചിരിച്ചുകാട്ടും. അടുത്തേക്ക് പോകാൻ കരയും. പാവം സുഖല്യാണ്ടന്നെ മരിച്ചു. ആരും നോക്കാനൊന്നുണ്ടായില്യ. ”
ഞാൻ പതിയെ തൊടിയുടെ ഓരത്ത് നിന്ന് ആ വീട്ടിലേക്ക് നോക്കി. സത്യമാണ്, പുറത്തു നിന്ന് നോക്കുമ്പോഴാണ് ആ ജനാല പാതി അടഞ്ഞിരിക്കണത്. ഉള്ളിന്ന് നോക്കിയാ അദ് പാതി തുറന്നിരിക്യാ. ലോകത്തെ മുഴുവൻ ഒരു വിടവിലൊതുക്കി അങ്ങനെ…….
തിരിഞ്ഞു നടക്കുമ്പോ പിന്നീന്ന് ആരോ പറേണ പോലെ “ ഞാൻ മരണത്തെ ജയിച്ച് നിന്റെ ഉള്ളിലുണ്ട് കുട്ടാ. നീ അന്ന് തന്ന ആ പുഞ്ചിരിയിലൂടെ….. സ്നേഹമായി, ആശ്വാസമായി……. “
( അവസാനിച്ചു )
💯👌
LikeLiked by 1 person
Thanks a lot…… 🙏😍
LikeLiked by 1 person
I know it.. kollann parayumbo alle thanks parende😜
LikeLiked by 1 person
Ohohoh😁…go ahead
LikeLiked by 1 person
🙏😅
LikeLiked by 1 person
💚💚
LikeLiked by 1 person