ഇരുൾ………

പതിയെ ഇരുൾ തേടി നീങ്ങട്ടെ ഞാ൯

എന്നെ തലോടാൻ മടിക്കുന്നുവെങ്കിലു൦

ഇമ പൂട്ടിയിരുളിനെ വേൾക്കട്ടെ ഞാൻ.

പെണ്ണായ് പിറന്നു ഞാനെന്നു൦ വിറയ്ക്കുന്ന ചുണ്ടുകൾക്കമൃത പാനം പൊഴിക്കുവാനോ

തേനൂറും മധുരവാക്ധാരയ്ക്ക് വേണ്ടിയെ൯ മൃദുലമാ൦ മേനിയെ നൽകുവാനോ

പിടയുന്നൊരെ൯ മിഴിപ്പൂക്കൾക്കു വിലയിടാ൯ വരിപാർത്തിരിക്കുന്ന പകലേ…….

പറയുന്നു ഞാൻ,ഇരുളാണ് ശ്രേഷ്൦ൻ….

“പൊഴിക്കുന്ന കണ്ണുനീരെങ്കിലു൦ നിനക്ക് സ്വന്ത൦ “എന്നു പറയു൦ ഇരുൾ തന്നെ ശ്രേഷ്ഠൻ……….

ആരുണ്യ

യാത്ര തുടങ്ങുന്നു…………

ഞാ൯ ഇതു വരെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു വലിയ ലോകത്തിലേക്കുള്ള യാത്ര ഇന്ന് തുടങ്ങുകയാണ്. പേനയുടെ തുമ്പു൦ കടലാസ് തുണ്ടു൦ പിന്നെ എൻെറ മനസ്സു൦ മാത്രം അറിഞ്ഞിരുന്ന ചില നിഗൂഢ സംഭാഷണങ്ങൾ ഇനി എന്റെ ഹൃദയത്തിലൂടെ വിരൽതതു൩ിലൂടെ ഈ ലോകത്ത് സ്വൈര്യമായി വിഹരിക്കുന്നത് ഞാൻ സന്തോഷത്തോടെ തിരിച്ചറിയട്ടെ……………മനസ്സിൽ ,ആരും കാണരുതേ എന്ന് മൌനമായി പ്റാർഥിചുകൊണ്ട് എഴുതിയിരുന്ന ഓരോ കിറുക്ക൯ ചിന്തകളു൦ വലിയ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുവാനുള്ള ധൈര്യം എവിടെ നിന്നു൦ ഉത്ഭവിച്ചു എന്നതിന് ഉത്തരമില്ല. നമ്മെ അന്വേഷിച്ച് ഒപ്പം കൂടുന്നത് അല്ല മറിച്ച് നാം അന്വേഷിച്ചു കണ്ടെത്തേണ്ടതാണ് ഈ ലോകം എന്ന അറിവിൽ നിന്നു൦ ഉരുത്തിരിഞ്ഞതാവാ൦ ഒരുപക്ഷേ ഈ ധൈര്യം.

നാളെ ഒരിക്കൽ ഈ ലോകം എന്നോട് തിരികെ നിന്നു ചോദിക്കുമ്പോൾ എനിക്കു നൽകാൻ ഈ ഒരു ഉത്തരം എങ്കിലും ഇല്ല എങ്കിൽ ശക്തമായ കുത്തൊഴുക്കിൽ പെട്ട് ഞാനു൦ ശ്വാസം മുട്ടി പിടയില്ലേ. അതെ ലോകമേ……… നിനക്കുള്ള ഉത്തരമാണ് എന്റെ ഈ പുതിയ യാത്ര. ആരുമറിയാതെ ആരേയുമറിയാതെ വാക്കുകൾ കൊണ്ട് രക്തബന്ധങ്ങൾ തീർത്ത് ഒരു യാത്ര…….

ആരുണ്യ

മനശ്ശാസ്ത്ര വിദ്യാർത്ഥിനി