കേരളത്തിനോട്………

കേരളത്തിന് നമസ്കാരം,

എല്ലാവരും ഭീതിയുടെ വക്കിലാണ് ഇന്ന്. ഓരോ വീടും ഇപ്പോൾ ഉണരുന്നത് തന്നെ ഇന്ന് പുതിയതായി കോവിഡ് റിപ്പോർട്ട്‌ ചെയ്യരുതേ എന്ന പ്രാർഥനയോടെയാണ്. എന്നാൽ ഇന്ന് ഇത് എഴുതാൻ ഉണ്ടായ കാരണം ഒരു ചെറിയ ഓഡിയോ ക്ലിപ്പിംഗ് ആണ്…അതിൽ എത്രത്തോളം സത്യാവസ്‌ഥ ഉണ്ടെന്ന് അറിയില്ല. കാരണം നമ്മുടേത് സ്വന്തം അമ്മയോ അച്ഛനോ മരിച്ചാൽ പോലും വ്യാജവാർത്തകളും ട്രോളുകളും കൊണ്ട് സ്വന്തം ലൈക്കുകൾ കൂട്ടാൻ ഭ്രാന്ത്‌ പിടിച്ച്‌ ഓടുന്ന ഒരു സമൂഹമാണല്ലോ . എങ്കിലും ഈ ഓഡിയോ കേട്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ തോന്നിയില്ല… അതുകൊണ്ട് എഴുതുകയാണ്…….

ആ ഓഡിയോയുടെ സാരാംശം ഇങ്ങനെയായിരുന്നു. വഴിയിലെ വയ്യാവേലിയുമായി വന്നത് റാന്നിയിലെ കുടുംബമാണെന്നും അവരെ റാന്നി പട്ടണത്തിൽ കണ്ടാൽ പട്ടിയെ തല്ലുന്നത് പോലെ നാട്ടുകാർ തല്ലുമെന്നും ഒരു റാന്നിക്കാരി അമ്മച്ചി പറയുന്നു…. അത് കേട്ടപ്പോൾ സത്യമായും സങ്കടം തോന്നി…. കാരണം ഒരാൾക്ക് ഒരു രോഗം വരുന്നത് അയാൾ സ്വയം വരുത്തിയിട്ടല്ല… അങ്ങനെയുള്ളപ്പോൾ നമുക്ക് എങ്ങനെ ആ കുടുംബത്തെ കുറ്റം പറയാൻ ആകും… ഫെബ്രുവരി 29 ഇന് ആ കുടുംബം നാട്ടിലെത്തുമ്പോൾ അവരിലാർക്കും രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. തന്നെയുമല്ല നമ്മുടെ നാടും അന്ന് ഇത്രയും ജാഗരൂകരായിരുന്നില്ല എന്നുളളത് മറ്റൊരു സത്യമായ വസ്തുത… നാട്ടിലെത്തുന്ന കുടുംബം തങ്ങളുടെ ബന്ധുവീടുകൾ സന്ദർശിക്കുക സ്വാഭാവികം….ഒരിക്കലും മനഃപൂർവം അസുഖം പരത്തണമെന്ന ഉദ്ദേശത്തോടെ അവർ അങ്ങനെ ചെയ്യുമോ?? ഇനി അഥവാ അതാണ് അവരുടെ ഉദ്ദേശമെങ്കിൽ അവർ 3 വയസുള്ള തന്റെ മകന്റെ കുഞ്ഞിനെ എടുക്കുമെന്ന് തോന്നുന്നുണ്ടോ?? ആ കുടുംബം മുഴുവൻ ഇപ്പൊൾ ആശുപത്രിയിൽ ആണ്.. ഒപ്പം തങ്ങൾ ആണ് ഇതിനു കാരണക്കാരെന്ന ചിന്താഭാരവും..അതവരിൽ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കംഎത്രത്തോളമാകുമെന്ന് സമൂഹം എന്തു കൊണ്ടാണ് ചിന്തിക്കാത്തത്?… ഒരു പക്ഷേ ഇത് സ്വന്തം മകനോ മകളോ ആണെങ്കിൽ നിങ്ങൾ ഇങ്ങനെ ഒക്കെ പറയുമോ?? ഓർക്കുക മനസിലുണ്ടാകുന്ന വേദന ശരീരത്തിനേൽക്കുന്നവയെക്കാൾ ആഴമേറിയതാണ്….. അതിനാൽ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക…….

ഇതൊരു പരീക്ഷണമാണ്. നമ്മളെല്ലാം ഒരുമിച്ച് നിന്ന് ഇതിനെ നേരിടുകയാണ് വേണ്ടത്. പകരം പരസ്പരം കുറ്റപ്പെടുത്തിയും വ്യാജവാർത്തകൾ പ്രചരിപ്പിച്ചും ഇതിനെ കൂടുതൽ സങ്കിർണമാക്കുകയല്ല വേണ്ടത്. രോഗം സ്ഥിതീകരിച്ചവർ നമ്മളിൽ ഓരോരുത്തരുമാണെന്ന് മനസ്സിലാക്കി അവർക്കു വേണ്ട ചികിത്സകൾ നടത്തുക. അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. രോഗം പടരാതിരിക്കാൻ മുൻകരുതൽ എടുക്കുക…. ശരിയായ വാർത്തകൾ മാത്രം പ്രചരിപ്പിക്കുക… ഓർക്കുക ഇത് കേരളമാണ്…. നമ്മൾ ഇതിനെയും അതിജീവിക്കും… ഒത്തൊരുമിച്ച്‌……….

7 thoughts on “കേരളത്തിനോട്………

 1. I also agree with you. People should learn social media etiquettes. It is really sad to see many of our people are recently into trolling and spreading toxic messages into society and making fun of people. Anything can happen to anyone at any time. Only when one face the pain and tension on own, one will know how hard it is.

  Liked by 1 person

  1. Truely it happens and another major defect is that even though a lot of problems occur, people will continue to listen to these kind o f fake news and never ready to learn……

   Liked by 1 person

 2. Very matured and sensible response Aarunya! Really appreciate your thoughts. Let’s hope more think the same way.
  We can sail through together only!! ഈ കുഞ്ഞൻ കൊറോണയും പോകും!! എനിക്കും ഇന്നത്തെ കാര്യങ്ങളും മറ്റും കണ്ട് തോന്നിയത് കുറിച്ചതാണ് “കുഞ്ഞൻ, ലോകം, ഞാനും” കവിത.
  This shall also pass….
  Stay safe and Happy aarunya…🙏

  Like

 3. Really matured and sensitive response Aarunya. Hope many will think in these lines. If we cannot stand together, we cannot have happy days ahead!
  Really appreciate your thoughts and compassion. 👍👍Seeing the current situation, i jotted a small kavitha – കുഞ്ഞൻ, ലോകം, ഞാനും.
  സമയം കിട്ടിയാൽ ഒന്ന് നോക്കൂ…It may align your ideas…!!😇

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s