
മതിഭ്രമം ബാധിച്ച ചിന്തകൾ
ജരാനര വീണ് ചത്തുപോയ് വീണ്ടും ;മറവിയുടെ കുഴിമാടത്തിൽ നിന്ന് ഉയിർകൊണ്ടുവന്ന് പേടിപ്പെടുത്തുമോർമ്മകൾ..
ഉള്ളിൽ കത്തുന്ന തീക്കനലുകൾ, മൂടിവച്ച മുഖം മൂടി ചിരികൾക്കുള്ളിൽ പെട്ടുപോയ ശ്വാസകാറ്റുപോൽ വീർപ്പുമുട്ടും വാക്കുകൾ…
വായ്ക്കോണിലൂറിയ ഛർദ്ദിൽ സ്ഥലകാല ബോധ്യത്തിൽ തിരികെ വിഴുങ്ങും പോലെ അത്രയും ദുസ്സഹമായ് ഉള്ളിലമർന്നുപോം വാക്കുകൾ..
ഒരിക്കൽ എന്നെങ്കിലും എന്റെ നിശ്ശബ്ദതയിൽ തട്ടി വാക്കുകൾ വക്കുപൊട്ടിയുടഞ്ഞേക്കാം
നിറഞ്ഞുവീർത്ത ചിതാഭസ്മക്കുടം കൈതട്ടി വീണുടയും പോലെ അത്രമേൽ ദുസ്സഹമായ് അവ നിങ്ങളിൽ പതിച്ചേക്കാം
എങ്കിലും ശ്വാസം മുട്ടുന്ന വാക്കുകൾക്കതൊരു ആശ്വാസമായേക്കാം…
ഒപ്പം ചങ്ങലകൂട്ടിലെ എന്റെ കിനാക്കളുടെ സ്വാതന്ത്ര്യവും…….
Have you published any book before?
LikeLiked by 2 people
Not yet dear🙃❣️
LikeLiked by 1 person
You need to..just my suggestion
LikeLiked by 2 people
Thanku dear… Will try for it❣️
LikeLiked by 1 person
My pleasure!
LikeLiked by 1 person
Great❤️
LikeLiked by 1 person
My pleasure🥰
LikeLiked by 1 person