
ഞാൻ നമുക്കായി വരച്ചുതീർത്ത ചിത്രങ്ങളിലൂടെ അതിവേഗം അപ്പുറത്തേക്ക് കടക്കുവാനായിരുന്നു നീ എന്നും തിടുക്കപ്പെട്ടത്….
അത്രയും പ്രണയത്തോടെ ഞാൻ കുറിച്ചുവച്ച വരികൾക്കിടയിലൂടെ ഞൊടിയിടകൊണ്ട് ഓടി മറുകരയെത്താൻ ശ്രമിച്ചു.. അതിനിടയിലൊക്കെയും ശ്വാസം കിട്ടാതെ പിടഞ്ഞ എന്റെ മനസ് നീ കണ്ടതേയില്ല..
എന്റെ മിഴികളിലേക്ക് നോക്കികൊണ്ട് നീ അതിന്റെ ഭംഗി മാത്രമാണ് കണ്ടത്.. അതിനുള്ളിൽ ആഴത്തിൽ ഇരുണ്ടുകൂടിയ കാർമേഘത്തുണ്ട് ഇരമ്പിതുടങ്ങിയത് നീ അറിഞ്ഞതേയില്ല..
വൃണപ്പെട്ട് തേങ്ങിയ ആത്മാവിനെ പൊതിഞ്ഞ ശരീരം മാത്രം നീ അനുഭവിച്ചു.. വെറും ശരീരത്തിൽ തൊട്ടുകൊണ്ട് നീ പറഞ്ഞു ഞാൻ അത്രയും സുന്ദരിയാണെന്ന്. ഓരോ സ്പർശത്തിലും വൃണം പൊട്ടിയ വേദനയിൽ അത്രയും ദുസ്സഹമായ ആത്മാവിനെ ഒരു നിമിഷമെങ്കിലും നീ കണ്ടിരുന്നെങ്കിലെന്ന് വെറുതെ ഞാൻ ആശിച്ചിരുന്നു…
ഒടുവിൽ “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന ഒറ്റവരിയിൽ നീ എന്റെ ഹൃദയത്തിൽ മരിച്ചുവീഴുകയാണ്….
മറ്റൊന്നും കാരണമായില്ല… ഒന്നുമാത്രം -നീ പറഞ്ഞ നുണയിൽ എന്റെ ഹൃദയം അത്രമേൽ കത്തിയെരിഞ്ഞുപോയി……
👌👌👌
LikeLiked by 2 people
Thank you😍
LikeLiked by 1 person
Welcome 🥰🤗
LikeLike
Superb dear👌👌🤗
LikeLiked by 1 person
Thanku so much🥰
LikeLiked by 1 person
🥺❤️
LikeLiked by 1 person
😇💞
LikeLiked by 1 person
So beautiful emotional lines. Well written thank you 🙂💗💗
LikeLiked by 1 person
Thanku so much🙂
LikeLike