പ്രണയച്ചിത…..

വിധിയൊരുക്കിയ ചിതയിൽ കത്തിയെരിഞ്ഞ് മരണം കാത്തുനിൽക്കും പ്രണയമേ… നിനക്കുവേണ്ടി….

കത്തിപടർന്നൊടുവിൽ കനൽ മാത്രം കെടാതെ, വീണ്ടും എരിഞ്ഞെങ്കിലെന്ന പ്രതീക്ഷയിൽ പ്രണയം ചിതയിൽ ചിതറികിടക്കുന്നു…

ഹൃദയം മുറിഞ്ഞൊഴുകിയ ചോരയുടെ ഇനിയും ശമിക്കാത്ത കടുത്ത ഗന്ധം.. വായ്ക്കോണിലൂടെ അവസാനമായ് നീയേകിയ ജലത്തിന് നിന്റെ മൊഴിപോലെ മധുരം..

കത്തിയെരിയുന്നതിൻ മുൻപ്,അവസാന കാഴ്ച നഷ്ടപ്പെടും മുൻപ് മങ്ങിയ മിഴിയിലൂടൂർന്നിറങ്ങിയ നിന്റെ രൂപം…

കഠോര ശബ്ദത്തോടെ പൊട്ടിച്ചിതറിയ തലയോട്ടിയ്ക്കിടയിലൂടെ ബന്ധനങ്ങളിൽ നിന്ന് മോചനംനേടിയ നിന്റെ ഓർമ്മകൾ ഇനിയും കത്താൻ വിസമ്മതിച്ചുകൊണ്ട് ഓടിയോളിക്കുന്നു…

എന്റെ ജീവൻ നിന്നിലവസാനിക്കുന്നു… നിന്നിൽ നിന്നും പുതിയ പ്രണയം പിറക്കട്ടെ…നിന്റെ ശ്വാസം ചെറുക്കാറ്റുപോലെ… പുതുമഴ പെയ്തണയും മുൻപായ് കെടാൻ  വെമ്പിനിൽക്കും എന്റെ പ്രണയചിതയുടെ കനലിനെ ഊതിത്തെളിച്ചിടട്ടെ…..

കാലമേ… നീ തന്നെ ഒടുവിലെ സാക്ഷി…..

17 thoughts on “പ്രണയച്ചിത…..

   1. വിധിയൊരുക്കിയ ചിതയിൽ കത്തിയമരാൻ ഇത് ജീവനല്ല…പ്രണയമാണ്….അത് ആളിക്കത്തുക തന്നെ ചെയ്യും❣️

    Liked by 1 person

   2. എല്ലാ വേദനയും മാറുന്ന ദിവസങ്ങൾ വരും…വിധിയെ ഓർത്തു വിഷമിച്ചിരിക്കാതെ പൊരുതി മുന്നേറു sir….ബാക്കി എല്ലാം വരുന്നിടത്തു വെച്ച് കാണാം

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s