ഒരുജാതി കേരളം….

ഇതൊരു കഥയല്ല….സാംസ്കാരിക കേരളത്തിന്റെ ഒരു നേർകാഴ്ചയാണ്…96.2% ശതമാനം സാക്ഷരത നിരക്കുള്ള കേരളം.. അതായത് ഇപ്പോൾ നിലവിലുള്ള സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയിൽ മുൻനിരയിലുള്ള സംസ്‌ഥാനം… മാറ്റങ്ങളുടെ പരമകോടിയിലെത്തിയെന്ന് സ്വയം വിശ്വസിക്കുന്ന കുറച്ച് മനുഷ്യരുടെ ആവാസകേന്ദ്രം…വളർച്ചയിൽ ഒന്നാമതാണ് കേരളം എന്ന് ഞാനും വിശ്വസിച്ചിരുന്നു നിങ്ങളെ പോലെ… അതിനെപ്പറ്റി കാര്യമായി ഒന്ന് ചിന്തിക്കുന്നതിനു തൊട്ട് മുൻപുവരെ മാത്രം…

മനോഹരമായ ചില്ലുപത്രത്തിൽ മൂടിവച്ച അളിഞ്ഞ മാംസക്കഷണം മാത്രമാണ് ഈ മാറ്റങ്ങൾ. പുറമേയ്ക്ക് മാത്രം അതിസുന്ദരമായ, ശരീരികവും മാനസികവുമായി മാറ്റങ്ങളുടെ കൊടുമുടികീഴടക്കിയ നല്ല നാട്.. എന്നാൽ അല്പംനേരത്തേക്ക് ആ ചില്ലുമൂടിയൊന്ന് അഴിച്ചുവച്ചാൽ പഴകിയ ചിന്തകളുടെയും, അഴുകിയൊലിച്ചു പുഴുവരിച്ചിട്ടും മനസിലിട്ട് അയവിറക്കുന്ന പഴയ മേൽകോയ്മ പ്രമാണിത്തത്തിന്റെയും അടങ്ങാനാവാത്ത ദുർഗന്ധത്തിൽ മുങ്ങിപ്പോവും ഈ സുന്ദരസുരഭില കേരളം… ജാതിചിന്തകൾ വെടിഞ്ഞ മലയാളി.. ഉച്ചത്തിലൊരു ജാതിപേര് വിളിച്ചാൽ അവിടെ തീർന്നു കഥ!! എന്നാലും കൊച്ചിന്റെ പേരിന്റൊപ്പം ഒരു ‘നായർ’ അല്ലെങ്കിൽ‘നമ്പൂതിരി’അതൊരു രസാ… കീഴ്ജാതി മേൽജാതി എന്ന് ഉച്ചരിക്കാൻ പാടില്ലെങ്കിലും, മനുഷ്യരെല്ലാം ഒന്നാണെങ്കിലും മകളെ /മകനെ മേൽജാതിയിൽ തന്നെ കല്യാണം കയ്ച്ചയക്കണം.. അതൊക്കെ നമ്മുടെ നാട്ടുനടപ്പല്ലേ പിള്ളേച്ചാ…..

പണ്ട് ഒരു ഇല്ലത്തെ അന്തർജ്ജനം കീഴ്ജാതിയിൽ പെട്ടവനെ അറിയാണ്ടൊന്ന് നോക്കിപ്പോയാൽ അവളെ ‘പടിയടച്ചു പിണ്ഡം വയ്ക്കുന്ന ‘സമ്പ്രദായം നിലവിലുണ്ടായിരുന്നു… ആ സ്ത്രീ ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചതായി സങ്കൽപ്പിച്ച് മരണശേഷമുള്ള ക്രിയകൾ നടത്തി അവളെ വീട്ടിൽനിന്നും ക്രൂരമായി ഇറക്കിവിടും. ശേഷിച്ച ജീവിതം അവൾ അറിയാതെകണ്ട ആ മനുഷ്യന്റെ പത്നിയായി ജീവിച്ചു മരിക്കും…. എന്നാൽ ഇന്ന് കേരളം മാറി…. സാംസ്കാരികമായി വളർന്നു… മകൾ മറ്റൊരു ജാതിയിൽ പെട്ടയാളെ വിവാഹം കഴിച്ചാൽ അന്നത്തെപോലെ മരിച്ചതായി സങ്കൽപ്പിച്ചു ബലിയിടാനൊന്നും മെനക്കെടാതെ ഒറ്റവെട്ടിന് ഭർത്താവിനെ കൊന്ന് മകളെ വിധവയാക്കി അവൾ നഷ്ടപ്പെടുത്തിയ കുടുംബത്തിന്റെ അന്തസ് തിരിച്ചുപിടിക്കാം … പിന്നെ കണ്ണുകെട്ടിയ നീതിദേവതയ്ക്കുമുന്നിൽ എറിയുന്ന നോട്ടിന്റെ പച്ചമണത്തിൽ മരിച്ചവന്റെ ചോര അലിഞ്ഞു ചേർന്നോളും….. ഇതൊക്കെയും കണ്ട് ജാതിയിൽ താന്നവനെ ‘ഹരിജൻ ‘എന്നുപേരുചൊല്ലി വിളിച്ച് മനുഷ്യനൊന്നാണെന്ന് പഠിപ്പിക്കാൻ ശ്രമിച്ച ഗാന്ധി ഈ നെറികെട്ട ലോകത്തുനിന്ന് തന്നെ രക്ഷപെടുത്തിയതിന് ഗോഡ്‌സെയ്ക്ക് നന്ദി പറയുന്നുണ്ടാവാം…

താഴ്ന്നജാതിയിൽ പെട്ട കുട്ടിക്ക് റിസർവേഷൻ.. മറ്റൊരു മാറ്റത്തിന്റെ പതാക.റിസർവേഷൻ കിട്ടിയ കുട്ടി അഭിമാനത്തോടെ പറയുന്നു ഞാൻ താഴ്ന്ന ജാതിയിൽ പെട്ടതുകൊണ്ട് റിസർവേഷൻ ഉണ്ടെന്ന് .. ജാതിപറയുമ്പോ ഉണ്ടായിരുന്ന നാണക്കേടൊക്കെ എവിടേക്കോ ഓടിയൊളിക്കുന്നു…എന്നാൽ ആവശ്യമില്ലാത്ത ആ റിസർവേഷൻ കൊണ്ട് ആത്മാർഥമായി പഠിക്കാൻ ആഗ്രഹമുള്ള എത്ര കുട്ടികളാണ് പഠിക്കാനാവാതെ പോകുന്നത്.. അപ്പോഴും ആരുമില്ലാതെ തുരുമ്പെടുത്തു കിടക്കും റിസർവേഷൻ എന്ന് പേരിട്ട ആഭാസം…. പഠിക്കാനെങ്കിലും ജാതി നോക്കാത്ത കാലം എന്നെങ്കിലുമുണ്ടാകുമോ? കഴിവുകൊണ്ട് മാത്രം നേടിയെടുക്കുന്ന ഡിഗ്രീകളുടെ കാലം ഇനിയും വിദൂരമാണ്.. ജാതിയുടെ ഉന്നമനമല്ല മനുഷ്യന്റെ ഉയർച്ചയാണ് ആവശ്യമെന്ന് ഇനിയെങ്കിലും രാഷ്ട്രീയപാർട്ടികളും സന്നദ്ധസങ്കടനകളും മനസിലാക്കിയാൽ…..

ഈ ഉയർന്ന താഴ്ന്ന ചിന്താഗതി മാറില്ല… എത്രയൊക്കെ മാറിയെന്നു എഴുതി നെറ്റിയിലൊട്ടിച്ചാലും ഉള്ളിലെ ചീഞ്ഞളിഞ്ഞ ചിന്തകൾ മാറ്റാതെ വളരില്ല ഒരിക്കലും…. ജാതി കച്ചവടമാക്കുന്ന മാട്രിമോണിയൽ സൈറ്റുകളും, തങ്ങളുടെ പ്രെസ്റ്റീജ് ഉയർത്താൻ മാത്രം മക്കളെ വളർത്തുന്ന മാതാപിതാക്കളും, മകൾ /മകൻ ഞാൻ ചിന്തിക്കുന്ന ജോലി ചെയ്ത് ഞാൻ കണ്ടെത്തുന്ന ആളെ മാത്രം വിവാഹം കഴിച്ച് ഞാൻ മനസ്സിൽ ചിന്തിക്കുന്ന ജീവിതം മാത്രം ജീവിക്കണം എന്ന പിടിവാശിക്കാരും ഉള്ളിടത്തോളം ദുരഭിമാനകൊലകൾ വർദ്ധിച്ചുകൊണ്ടേയിരിക്കും.. മാധ്യമങ്ങൾക്ക് പുതിയ പുതിയ വാർത്തകൾ ലഭിച്ചുകൊണ്ടേയിരിക്കും……

ഇനിയുമിതുപോലെ അനേകായിരം ഉദാഹരണങ്ങൾ കണ്മുന്നിൽ നിറഞ്ഞിരിക്കുന്നു.. എത്ര അരുംകൊലകൾ… അടുക്കളയിൽ നിന്ന് അരങ്ങത്തേക്കെത്തിയ സ്ത്രീകൾ മുതൽ ജനിച്ച് വീണ കുഞ്ഞു വരെ തങ്ങളുടെ ദുർഗന്ധിയായ അനുഭവങ്ങളെ വർണക്കടലാസ്സിൽ പൊതിഞ്ഞു കൊണ്ട് നടക്കുന്നു… എന്നിട്ട് ഉറക്കെയുറക്കെ വിളിച്ചു പറയുന്നു ഇതാണ് കേരളം… മാറ്റത്തിന്റെ പറുദീസ…..

17 thoughts on “ഒരുജാതി കേരളം….

 1. i strongly disagree with ur statement about reservation…. dalith chinthakanmar eppozhum state cheyyunna oru point aann reservation illatha eth meghalakallillann dalithar uyarnn vannittullath… samoohathill unnathar mathram kayyalliponna ella meghalakalilum adhashtidanum sthanamundavannam uyarnnavanum thazhnnavanum enna chinthakkall illathavum vere… Jatheeyathil Gandhiyodoppam Ambedkarineyum vaayikkan sremikkukka.

  Liked by 3 people

  1. Suhruthe,
   Jaatheeyatha athikrooramaayirunna Ambethkar kaalaghattathil so called reservation oru maattathnite thudakkamaayirunnu…adhakritharenn mudrakuthappettavarkk thangalude jaathibhrashtil ninn enganeyum karakayaranamenna athiyaya lakshyamundayirunnu..pakshe inn reservation enna aanukoolyathe ethraper upayogappeduthunnu ennukoody chindikkanam…oru degree admission poyal 50% reservation aan…ennal kazhivulla onno rando rankil pinnilaaya kuttikal seatinaayi alayumbo aarum kayariyirikkanillathe reserved seatukal ozhinj kidakkum..niyamangal kaalaghattathinanusarich maaranullathaan.orikkal avasyamaayirunna niyamam aa kaalaghattathin seshavum nilaninnal ath maarendath thanneyaan.pazhaya niyamangal oru pakshe puthya lokathin cheranamennilla…

   Liked by 2 people

   1. Reservation ennathukond maathramaann chaathurrvarnyathinu polum purathaya untouchables aya dalith samooham innum nilanilkkunnath… athillathaakkiyal dalitharude bhavi charithrathil ninnum vibhinnamaavilla

    Manushyan enna jaathiyilekk manushyar churungum vere samrakshannam anivaaryamann

    Liked by 2 people

   2. Reservation undayitt ethra dalithar sathyasandhamaayi aa aanukoolyam anubhavikkunnund?ningal uyarnnuvenn avare bodhippikkanum bakkiyullavarude kannil podiyidanumulla oru thanthram maathramaayi maariyirikkunnu inn reservation.. Allayirunnengil aadivaasi oorukalil innum bhakshanathinuvendi marikkunna janam undavillaayirunnu.ippo ivde avasyam reservation alla njan jaathi ithaanenn parayanulla changoottamaan.thanikk vendath ithaanenn chodich vaanganulla dhyryamaan.pakshe innum dalitharum matt jaatheeyarum thangalude jaathi thaazheyaanenn swayam viswasikkunnu.unnatharenn karuthunnavar parayunnathokke kannumadach anusarikkunnu. Swayam maaran thayyarallengil itaram niyamangal kond enth prayojanam?

    Liked by 1 person

 2. നല്ലരീതിയില്‍ എഴുതി. പക്ഷേ റിസര്‍വേഷനേപ്പറ്റി പറഞ്ഞ ഭാഗത്തോട് അല്‍പ്പം വിയോജിപ്പുണ്ട്. തന്‍റെ കുഴപ്പമല്ല, റിസര്‍വേഷനെപ്പറ്റി ഇപ്പോഴും കുറേ അജ്തതകള്‍ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുണ്ട്. കൂടുതലും പഴയ സവര്‍ണ്ണരുടെ പുതിയ തലമുറക്കുള്ളില്‍. ഒരു പരിധിവരെ അക്കാര്യത്തില്‍ ഒരു തിരുത്ത് കൊണ്ടുവരാന്‍ അഴിമുഖത്തിന്‍റെ ഒരു ലേഖനം ഷെയര്‍ ചെയ്യുന്നു, https://www.azhimukham.com/offbeat-reservation-is-right-of-backwards/

  Liked by 3 people

  1. നന്ദി… ജാതിയില്ല എന്ന് വാതോരാതെ ഇന്നത്തെ ജനത പ്രസംഗിക്കുമ്പോഴും സംവരണം വാങ്ങി ജാതിവ്യവസ്‌ഥയെ കൂടുതൽ ശക്തമാക്കുകയല്ലേ എന്ന് ഒരു സംശയം… ഒരു നിയമം പ്രാബല്യത്തിൽ വരുമ്പോ അതിന് എത്രത്തോളം പ്രസക്തി എന്നുകൂടി ചിന്തിക്കണം.പകുതിയിലധികം സംവരണം നൽകുമ്പോഴും അത് കിട്ടേണ്ടവർ തന്നെയാണോ അനുഭവിക്കുന്നത് എന്ന് നോക്കാനുള്ള ഉത്തരവാദിത്വം കൂടി നിയമം രചിച്ചവർക്ക് ഉണ്ടാകുമല്ലോ..ഇന്നും ആദിവാസി ഊരുകളിൽ ഭക്ഷണം കിട്ടാതെ മരിക്കുന്ന മനുഷ്യരുണ്ട്, പോഷകാഹാരക്കുറവ് മൂലം അസുഖങ്ങൾക് അടിമപ്പെട്ട് അല്പായുസ്സാവുന്ന കുഞ്ഞുങ്ങളുണ്ട്..ഇവർ റിസേർവ്ഡ് കാറ്റഗറി ഇൽ പെടുന്നവരാണ്.. എവിടെ സംവരണം.. എവിടെ ആനുകൂല്യം… പണമുള്ളവന്റെ പോക്കറ്റ് പിന്നെയും നിറക്കാനുള്ള ഉപാധിമാത്രമായി മാറിയ ആ സംവരണത്തെയാണ് ഞാൻ വിമർശിച്ചത്..ആവശ്യക്കാരന് ഉപകാരപ്പെടാത്ത നിയമങ്ങൾ ഉള്ളതിനേക്കാൾ നല്ലത് ഇല്ലാതാവുക തന്നെയല്ലേ?

   Liked by 4 people

 3. Ann 24 vayasulla hadiyak swantham bharthavineyum mathatheyum thiranjedukkan ulla pakvathayilla….inn 21 vayasulla penkuttik Mayor aakan Ulla pakvatha und….ithann mathethara keralathinte jaathi privilege…aaha ente keralam ethra sundaram!
  Naayaye roadil itt valichappo polliya keralathin oru kudumbathe pachak kathichappol pollunnilla….Uttar Pradeshile news nokki irikkunna maama panikaark ithonnum kanan neramilla….pinne caste reservation oruparithi vare thaazhna jaathikare uyarthi edukkunundengilum pakuthiyil athikavum ivide reservation durupayogam cheyyukayan….pala aided collegeukalilum fill aakatha reserved seatukal valiya vilak panachakkukalk marich nalkkunnu pavapettavante makkalk appolum neethi nishedikapedunnu…..ithonnum orikalum maaran pokunnilla…..Saachara keralam….kraa thuf

  Liked by 3 people

  1. ഒരാൾ നീ താഴ്ന്നവനാണ് അവർണ്ണനാണ് എന്ന് പറയുമ്പോ അയാൾ അങ്ങനെ ആവുന്നില്ല മറിച്ച് താൻ അതാണെന്ന് അയാൾ സ്വയം വിശ്വസിക്കുമ്പോ അല്ലെ അത് അങ്ങനെയാവുന്നത്… ആ ചിന്താഗതിയല്ലേ ആദ്യം മാറേണ്ടത്.. താഴ്ന്നവന് ആനുകൂല്യം എന്നുപറഞ്ഞു നൽകുമ്പോൾ നീ താഴ്ന്നവനാണെന്ന വിശ്വാസം കൂടിയല്ലേ അയാളിൽ ഊട്ടിയുറപ്പിക്കുന്നത്… അങ്ങനെയെങ്കിൽ ജാതിയില്ലായ്മ വെറുമൊരു മുഖംമൂടിയല്ലേ? ജാതിപ്പേര് ഒന്നിനും തടസമല്ലാത്ത ഒരു നിയമമല്ലേ വരേണ്ടത്? മനുഷ്യന്റെ സ്വത്വത്തിനുമേൽ ജാതിയടിച്ചേൽപ്പിക്കുന്നതിന് പകരം എല്ലാ മനുഷ്യചിന്തകൾക്കും സ്വത്വത്തിനും കീഴെ ഒന്നിനെയും തൊടാതെ ലിസ്റ്റിലെ അവസാനത്തെ പേരായി ആരും മുഖവിലയ്ക്ക് എടുക്കാത്ത ഒന്നായി ജാതി മാറിയിരുന്നെങ്കിൽ….

   Liked by 2 people

 4. നല്ല എഴുത്ത്❤️.
  എന്നാൽ റിസേർവേഷന്റെ കാര്യത്തിൽ താങ്കളുടെ വാദത്തോട് ശക്തമായ വിയോജിപ്പുണ്ട്.സംവരണം എന്നത് സാമൂഹിക സമത്വത്തിന് എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ളൊരു പ്രക്രിയയാണ്.ഇത് പോസിറ്റീവ് ഡിസ്ക്രിമിനേഷൻ ആണ്,അഫർമേറ്റീവ് ആക്ഷൻ ആണ്,പ്രാതിനിധ്യ നീതിയാണ്.ഒരുപക്ഷെ താങ്കൾ നമുക്കെല്ലാവർക്കുമുള്ള പ്രിവിലേജ് കാരണമായിരിക്കാം ഈ അന്ധതയോടെയുള്ള പറഞ്ഞ് തുരുമ്പിച്ച സവർണ്ണ നറേഷനായ മെറിറ്റ് വാദം ഇവിടെ ഉന്നയിച്ചത്.സംവരണം സാമ്പത്തിക പാക്കേജ് അല്ലെന്നും,ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയില്ലെന്നും മനസ്സിലാക്കാൻ ഒരുപാട് സമയമെടുക്കും.ഭരണഘടയിൽ അതിന്റെ ശില്പി അംബേദ്‌കർ എന്തിനാണ് സംവരണം കൊണ്ടുവന്നതെന്ന context വായിക്കുക.അല്ലെങ്കിൽ സവർണ്ണ നരേഷൻ പോലെ തന്നെ നാസ്തിക മോർച്ചക്കാർ പൊക്കിപ്പിടിച്ചുനടക്കുന്ന ജാതി സംവരണ വിരുദ്ധമായതും എന്നാൽ സാമ്പത്തിക സംവരണമെന്ന ഭരണഘടനാ വിരുദ്ധമായ അശ്ലീലത്തിനും കയ്യടിച്ചിരുന്നുപോകും.സംവരണമല്ല ജാതി നിലനിർത്തുന്നത്.
  😊❤️

  Liked by 2 people

  1. താങ്കളുടെ അഭിപ്രായത്തിനു നന്ദി.. സംവരണം എന്ന ഉദ്ദേശശുദ്ധിയോടെയുള്ള നിയമാവലിക്ക് ഞാൻ ഒരിക്കലും എതിരല്ല.ആ നിയമം സമൂഹത്തിന്റെ ഉന്നമനത്തിന് അടിത്തറ തന്നെയാണെന്നതിൽ സംശയവും തീരെയില്ല… പക്ഷെ ഞാൻ പറയുവാനാഗ്രഹിച്ചത് ദുരുപയോഗം ചെയ്യപ്പെടുന്ന നിയമത്തെ പറ്റിയാണ്.. ഉദ്ദേശം എത്രത്തോളം മഹത്വമുള്ളതാണെങ്കിലും അത് നടപ്പിലാക്കപ്പെടുന്ന രീതി മഹത്വമില്ലാത്തതാണെങ്കിൽ എന്ത് പ്രയോജനമാണ് ഉള്ളത്… സംവരണം എന്ന നിയമം ഇന്ന് സത്യസന്ധമായി അതിന്റെ ഉദ്ദേശശുദ്ധിയെ പൂർണമായും ഉപയോഗപ്പെടുത്തിയാണ് നടപ്പിലാകുന്നത് എന്ന് താങ്കൾക്ക് ഉറപ്പിച്ചു പറയാൻ കഴിയുമോ? അവർണ്ണരെന്ന് സ്വയം വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ എല്ലാവരെയും ഒരുമിച്ച് ഉയർത്തിക്കൊണ്ടുവരാൻ ഈ നിയമം കൊണ്ട് സാധിക്കുന്നുണ്ടോ? സാമ്പത്തിക പാക്കേജും ദാരിദ്ര്യ നിർമാർജ്ജനവും അല്ല സംവരണം… പക്ഷെ സുഹൃത്തെ അടിസ്‌ഥാന ആവശ്യങ്ങളായ ഭക്ഷണവും പാർപ്പിടവുമില്ലാതെ അവർ എങ്ങനെ സമൂഹത്തിൽ ഉന്നതരാവും?? ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവർ റിസർവേഷൻ കൊണ്ട് ലഭിച്ച വലിയ വലിയ സ്‌ഥാനങ്ങൾ കയ്യടക്കാൻ ശ്രമിക്കുമോ അതോ അന്നന്നത്തേക്കുള്ള ആഹാരത്തിനായി കണ്ണിൽക്കണ്ട ഏതുജോലിയും എടുക്കാൻ തയ്യാറാകുമോ?? അതുകൊണ്ടാണ് 50% റിസേർവ്ഡ് സീറ്റുകളായിട്ടും അതിലേക്ക് അർഹതപ്പെട്ടവർ വരാത്തതും അത് മുതലാളിത്തം മറിച്ചുവിറ്റ് കോടികളുണ്ടാക്കുന്നതും…. അതുകൊണ്ട് വെറുതെ കണ്ണിൽപ്പൊടിയിടാൻ ഇങ്ങനെ ഒരു നിയമം ഉണ്ടെന്ന് പറയുന്നതിന് പകരം ആത്മാർഥമായി അവർക്ക് അത് ലഭിക്കുന്നു എന്നുകൂടി ഉറപ്പുവരുത്തേണ്ടേ… അതിനെയാണ് ഞാൻ വിമർശിക്കാൻ ശ്രമിച്ചത്……

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s