ഒരു കുഞ്ഞു മഴത്തുള്ളിപോലെ
വരണ്ട മണ്ണിന്റെ ദാഹത്തിലേക്ക് ഒരിക്കലൊഴുകി ഞാൻ മറഞ്ഞേക്കാം….
അന്നെന്റെ ഹൃദയം വിത്തുപാകിയ ഭൂമിപോലെ സ്നേഹത്തിന്റെ വേരുകൾകൊണ്ട് മൂടിത്തുടങ്ങിയേക്കാം….
മഞ്ഞുമൂടിയ കാഴ്ചകൾക്കുമുന്നിലൂടെ അദൃശ്യദേഹത്തെ സ്വാതന്ത്ര്യമാക്കി ഞാൻ തെന്നിമറഞ്ഞേക്കാം…
അപ്പോഴും
ആരുമറിയാതെ എന്റെ നിശ്വാസം ചെറുതെന്നലായ് നിന്നെ തലോടിയേക്കാം..
തണൽതേടിത്തളർന്ന പക്ഷികണക്കെ നിന്റെ ഹൃദയതാളത്തിൽ ഞാൻ മയങ്ങിയേക്കാം…
നിന്റെ കണ്ണുനീർ നീപോലുമറിയാതെ എന്റെ ചുംബനങ്ങൾ ഒപ്പിയേക്കാം…
ഓർമ്മകൾ കൊണ്ട് നീവരക്കുന്ന ചിത്രങ്ങളെന്നെ പുനർജ്ജനിപ്പിച്ചേക്കാം….
ഒടുവിൽ
സ്നേഹമെന്ന മറയ്ക്കുള്ളിൽ നാം ഒന്നുചേർന്നേക്കാം…. ആരുമറിയാതെ…
nice…
r u from kollam??
LikeLiked by 1 person
Nop😊
LikeLike
Ok🤥
Then from??
LikeLiked by 1 person
Alappuzha
LikeLike
Good✌️
LikeLiked by 1 person
No words🙂👌🏼💕💯
LikeLiked by 1 person
Thank u🙃
LikeLiked by 1 person
Hmm😊
LikeLike