
കാടിന്നുനടുവിലൂടെ നഷ്ടബോധത്തിന്റെ വേദനകണക്കെ പുളഞ്ഞൊഴുകുകയായിരുന്നു പുഴ..
ജടപിളർന്നു മണ്ണിലേക്കു പിറന്നപടിയവൾസ്ത്രീയെന്ന ബോധ്യത്തിലേക്ക് കൂപ്പുകുത്തി.
മാനമെന്ന മഹാസമസ്യ ചോദ്യച്ചിഹ്നം പോലെയവളെ തുറിച്ചുനോക്കി.
പടർന്നുപരന്ന കാട്ടുചെടിയുടെ മറവിലേക്ക് തന്റെ നഗ്നതമറയ്ക്കുവാൻ ശ്രമപ്പെട്ടവൾ കിതച്ചു.
ചുടുകാറ്റും ഉപ്പുനിശ്വാസവും ചുരത്തി ആർത്തിയോടെ പ്രാപിക്കുവാൻ വെമ്പും സമുദ്രവൃദ്ധനെ വരിക്കാൻ വിധിക്കപ്പെട്ടു പിറന്നവൾ..
കാട്ടുകുരങ്ങും പന്നിയും മറ്റനേകം കാട്ടുജന്തുക്കളും ആവേഗപൂർവം ആ നഗ്നദേഹം നക്കി കാമദാഹം ശമിപ്പിച്ചുകൊണ്ടേയിരുന്നു….
കാട്ടുകിളികൾ;കൊഞ്ചിച്ചിരിച്ചുകൊണ്ട് അധരങ്ങളിൽ പുണരാനെന്ന ഭാവേന, റാഞ്ചി പറന്നുദൂരേക്കകന്നു അവളുടെ നാഭിച്ചുഴിയിൽ കിടന്നാടിക്കളിച്ച മത്സ്യസൗന്ദര്യത്തെ..
അസ്വസ്ഥയെങ്കിലും അധരങ്ങളിൽ മൗനം വിതച്ചുകൊണ്ടപ്പോഴും അവളൊഴുകി,സഹനഭാരം ഹൃദയത്തിലേന്തി പെണ്മയിൽ ഉന്മനിറയ്ക്കുവാൻ മാത്രമായ്..
ദിശതേടിയലയുമൊരുനാൾ കണ്ടുമുട്ടീയവൾ നിശബ്ദസഹനമായ് ഒരുപെൺകൊടി,
നഗ്നമാം മേനിയിൽ നക്കിയ നാട്ടുമൃഗത്തിന്റെ നാവിൻ തിണർപ്പുകൾ;
കൊത്തിയെടുത്ത പ്രാണന്നുപകരം മൗനം വിതച്ചജഡത്തിന്റെ ചുണ്ടുകൾ..
ആ നഗ്നദേഹം കാട്ടുപോന്തയ്ക്കുള്ളിലേക്കാഞ്ഞെറിഞ്ഞാപ്പുഴ അലറികരഞ്ഞുപോയ് ;
കാടുനടുങ്ങികുലുങ്ങിവിറച്ചുപോയ് ;
സഹനം മറന്നവൾ ദിശതെറ്റിഅങ്ങകലെ ആകാശഗംഗയായ്എങ്ങോ മറഞ്ഞുപോയ്……
Amazing Aarunya…powerful words!
LikeLiked by 1 person
Thankuu Athira😍
LikeLike
സാറിന്റെ ചിന്തകൾ പോകുന്ന വഴി🥺💯⚡
LikeLiked by 1 person
🙃🙃
LikeLiked by 1 person
😍👌🏼
LikeLiked by 1 person
Thanku
LikeLike