ആത്മാക്കളുടെ പ്രണയം

നമുക്കിനി ആദ്യന്തമില്ലാതെ പ്രണയിക്കാം
തിരിനാളം തീയിനെ എന്നപോൽ അത്രമേൽ ആർദ്രമായ്,
സ്വയം കത്തിയെരിയുമ്പോഴും നിന്നിലെ ജ്വാലയെ എന്നിൽ ജ്വലിപ്പിച്ച്
ഇരുളിൽ പ്രകാശമായ് പരിണമിക്കാം..

ഭൂമിയിലെ വേർപാട് നഷ്ടപ്രണയത്തിന്റെ  ചിത്രം വരയ്ക്കുന്നു
നാമതിൽ കാവ്യം രചിക്കുന്നു…
പൊഴിയും ഋതുക്കൾ കാലത്തിനായുസ്സു കൂട്ടുന്നു
നമുക്കോ അവയൊക്കെയും പ്രതീക്ഷകളാണ്… നമ്മിലേക്കെഴുതുവാൻ കാത്തിരിക്കും പുതിയ ചരിതങ്ങളാണ്…

കല്ലറകൾ നമുക്കായി ഉയർത്തപ്പെടട്ടെ, നമ്മുടെ പ്രണയം മഴയായി ഭൂമിയെ പൊതിയട്ടെ
ദേഹം മൺതരിയായി വേരുകളെ പ്രാപിക്കട്ടെ
നാം അനശ്വരതയിലേക്ക് ലയിക്കട്ടെ…

ജനനം കാത്തിരിപ്പാണ്….
മരണത്തിലൂടെ അജയ്യമാം പ്രണയത്തെ വരിക്കുവാനുള്ള കാത്തിരിപ്പ്..
മണ്ണിന്റെ ആർദ്രതയ്ക്കുള്ളിൽ നീയില്ല ഞാനും,
ഇവിടെ നാമാണ്.. നമ്മുടെ മരണമില്ലാ  പ്രണയമാണ്…..

ആരുണ്യ

10 thoughts on “ആത്മാക്കളുടെ പ്രണയം

 1. അതി മനോഹരമായിരിക്കുന്നു എഴുത്തു !, ഒരിക്കൽ കൂടെ വായിക്കാൻ പ്രേരിപ്പിക്കുന്ന ഒഴുക്കുള്ള ഒരു സൃഷ്ട്ടി ! ഒരേ അവസ്ഥക്ക് രണ്ടു ഭാവങ്ങൾ നൽകിയ ശ്രമവും നന്നായി . ഭാവുകങ്ങൾ .

  Liked by 2 people

 2. എഴുത്ത് നന്നായിട്ടുണ്ട്..
  പക്ഷെ ആദ്യവരിയിൽ ആദ്യന്തമില്ലാതെ എന്നത് കൊണ്ട് എന്താണ് ഉദേശിച്ചത്‌ അങ്ങനെ ഒരു വാക്കുണ്ടോ ..?
  അത്യന്തം എന്നല്ലേ ഉള്ളു 😀😉

  Liked by 1 person

 3. നഷ്ടപ്രണയം ഒരു വല്ലാത്ത സബ്ജെക്ട് ആണ്. എവിടുന്നേലും ചെറിയൊരു കിക്ക് കിട്ടിയാൽ മതി പിന്നെ ഉള്ളിലെ നഷ്ടപ്രണയം ഉടൻ വാചാലമാവും. ഇന്നിവിടുന്നു… ഉടൻ ഒരു കഥ പ്രതീക്ഷിക്കാം…😀

  Liked by 1 person

  1. പ്രണയം നഷ്ടമായാലും സ്വന്തമായാലും എന്നും എഴുത്തിന്റെ അടിസ്‌ഥാനം തന്നെയാണ്.. ഈ എഴുത്ത് പുതിയ ഒന്നിന് തുടക്കമിട്ടു എന്നതിൽ വളരെ വലിയ സന്തോഷം…..പുതിയ കഥ ഉടൻ ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു, പ്രതീക്ഷിക്കുന്നു ☺️

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s