എന്റെ നാട്…..💝

ഈ ചിത്രം…

ഇത് പാരിസിന്റേതോ വെനെസ്വെലെയുടേതോ അല്ല…

ഓസ്ട്രിയയുടേതോ ഓസ്‌ട്രേലിയയുടേതോ അല്ല…

ഈ ചിത്രം എന്റെ നാടിന്റെയാണ്…..

ഞാൻ സ്നേഹിക്കുന്ന ഞാൻ പ്രണയിക്കുന്ന എന്റെ നാടിന്റേതാണ്….

പാതി കുട്ടനാട്ടുകാരിയായ ഞാൻ ഇഷ്ടപ്പെടുന്നത് എന്റെ ആ നല്ല പാതിയെയാണ്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്; നെല്ലറകൾക്ക് പേരുകേട്ട ഒരു കൊച്ചു ഗ്രാമം… ആറുകളും തൊടുകളും മാത്രമല്ല നിഷ്കളങ്ക സ്നേഹം മനസുനിറയെ കൊണ്ടുനടക്കുന്ന കുറെ മനുഷ്യരും ആ ഗ്രാമത്തെ സുന്ദരമാക്കുന്നു…

‘നിന്നെ കാണാൻ ഒരു നാടൻ ലുക്കാണ് ‘ എന്ന് പറയുമ്പോഴും ‘നീ ഒരു ഗ്രാമവാസിയാണ് ‘എന്ന് കൂട്ടുകാർ കളിയാക്കുമ്പോഴും എന്തു കൊണ്ടോ എനിക്ക് അഭിമാനം തോന്നാറുണ്ട്.. ഒപ്പം അതിരറ്റ സന്തോഷവും… കാരണം എന്റെ ‘നാടൻ സ്വഭാവം’ എന്റെ നാട് എനിക്ക് നൽകിയതാണ്…. നാം സ്നേഹിക്കുന്നവർ നൽകുന്നതെന്തും നമുക്ക് നിധിയല്ലേ ഒപ്പം അഭിമാനവും.. അതുകൊണ്ട് ഞാൻ ആ പ്രസ്‌ഥാവനകളെ അഭിമാനത്തോടെ നെഞ്ചിലേറ്റുന്നു…

എനിക്കറിയാം നമുക്കൊക്കെയും ലോകത്താകമാനം സഞ്ചരിക്കുവാൻ വലിയ ആവേശമാണെന്ന്… അവിടുത്തെ സൗന്ദര്യത്തെ പാടിപ്പുകഴ്ത്താൻ ആയിരം നാവാണെന്ന്… എന്നാൽ ഇടയ്ക്ക് സ്വന്തം നാടിനെ ഒന്ന് കാണാൻ ശ്രമിക്കൂ….. അതിനെ ആത്മാർഥമായൊന്ന് പ്രണയിച്ചുനോക്കൂ… നിങ്ങൾക്ക്‌ ലോകത്തെവിടെയും കാണാനാവാത്ത, ഇതുവരെ നിങ്ങൾ കണ്ടിട്ടില്ലാത്ത സൗന്ദര്യം നിങ്ങൾക്ക് കാണാൻ സാധിക്കും… ഒപ്പം അറിയാതെ നിങ്ങൾ പറഞ്ഞുപോകും ‘നീ ഇത്ര സുന്ദരിയായിരുന്നോ എന്റെ നാടേ??’എന്ന്….😅

NB:ഫോട്ടോഗ്രാഫിയിൽ ഒട്ടും confident അല്ലാത്ത എനിക്കുവേണ്ടി ‘ഇന്നാ എടുത്തോ’എന്ന് പറഞ്ഞ് ചുമ്മാ ചിരിച്ചങ്ങ് നിന്ന് തന്ന എന്റെ നാടിന് നന്ദി…..ഒറ്റ ക്ലിക്കിൽ കുറച്ച് സൗന്ദര്യം പുള്ളി എനിക്കിങ്ങ് തന്നു….😜

27 thoughts on “എന്റെ നാട്…..💝

  1. Amma enaum konde vana ormakal epozhum paraumayirunu. Janmam konde matunatukariyayirunakilaum. Alapuzzaum kozhikodeum waynadumoka kura nala ormakal enta ammak samanichirunnu. Iethe vaichapol amma shere chaitha experiences oka orthupoyi

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s