ഓണക്കാലം ഓർമ്മക്കാലം…..☺️

ഓണം പലർക്കും പല അനുഭവങ്ങളാണ്…. വിളമ്പുന്ന കറികളുടെ രുചിഭേദങ്ങൾ പോലെ ഏറെ വ്യത്യസ്തമായത്… എന്റെ ഓണം ഓർമകളുടെ ആഘോഷമാണ്… മിഴികളിൽ കാത്തിരിപ്പും ഹൃദയത്തിൽ നല്ല നാളെകളുടെ പ്രതീക്ഷയും തുളുമ്പി നിൽക്കുന്ന ഓണരാവ്…

ഉള്ളുതുറന്ന് പുറത്തേക്ക് പ്രകടിപ്പിക്കാനാവാതെ ധമനികളിലെവിടെയോ കുടുങ്ങി കിടന്ന ആ സ്നേഹം എന്നെ വേദനകളിലേക്ക് കൊണ്ടുപോയത്.. അതും ഒരു ഓണരാവിൽ നഷ്ടമായ ആ ചോറുരുളയുടെ ഓർമയായിരുന്നു…. കാതുകളിലേക്ക് ഒഴുകിയെത്തുന്നത് ‘ദേവീ ‘എന്ന വാത്സല്യം നിറഞ്ഞ ആ വിളിയായിരുന്നു..

അപ്പൂപ്പൻ – അച്ഛന്റെ അച്ഛനെ ഞാൻ വല്ലാതെ ഓർത്തുപോകുന്നു ഓരോ ഓണ നാളിലും .. ഒരിക്കലും ആഗ്രഹിക്കാതെ ഒരു ഡിസംബർ മാസത്തിൽ തന്റെ സ്നേഹമൊക്കെയും ഇവിടെ നിക്ഷേപിച്ച് അദ്ദേഹം യാത്രയായി…അദ്ദേഹത്തിന്റെ ഓർമ്മകൾ ഓരോ ഓണക്കാലത്തും എന്നെ വന്നു നനുത്ത സ്നേഹകൈകൾ കൊണ്ട് പൊതിയുന്നു…..

ഓരോ ഓണവും ഓർമകളാണ്… ഒപ്പം ഓർമപ്പെടുത്തലുകളും.

കറികൾക്കൊപ്പം സ്നേഹനിറവുകൾ പൊതിഞ്ഞ ഓണസദ്യയിലെ ഓരോ ഉരുളയും ഓരോ ഓർമപ്പെടുത്തലാണ്…. ഇനിയുമൊരു ഓണക്കാലത്ത് ഇതുപോലെ ഓർമ്മകളിൽ ഒരിക്കൽ ഞാനും നിറയുമെന്ന ഓർമപ്പെടുത്തൽ…. അന്ന് ഒരുപക്ഷെ ഇതുപോലെ എഴുതാൻ ആരുമുണ്ടാവില്ലെന്ന ഓർമപ്പെടുത്തൽ…..

ആരുണ്യ

15 thoughts on “ഓണക്കാലം ഓർമ്മക്കാലം…..☺️

 1. നല്ലോരോണോർമ്മ. എല്ലാ
  ഓണത്തിനും അപ്പുപ്പൻ കൂടെ ഉണ്ടാവട്ടെ.
  ഓണം പൂക്കളുടേയും ഉത്സവമാണ്. പൂക്കൾ ഇന്നലെയോ നാളയോ കുറിച്ചല്ല ഇന്ന് ശോഭിക്കാനാണ് കാട്ടിത്തരുന്നത്. നാളയെകുറിച്ച് കരുതൽ മതി പ്രതീക്ഷ വേണ്ട. ബാക്കിയെല്ലാം bonus. Right?

  Liked by 1 person

  1. സത്യമാണ്… എന്നാൽ അപ്പുപ്പൻ ഓണവും നിലാവുമൊക്കെ ഉപേക്ഷിച്ച് കൂടുതൽ മനോഹരമായ ഇടത്തേക്ക് എന്നേ യാത്രയായി… 😇

   Liked by 1 person

  2. നാളെയെ കുറിച്ച് ഉള്ള നല്ല പ്രതീക്ഷകളല്ലേ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.. ഈ കരുതൽ പോലും നാളെ അത് ആസ്വദിക്കാൻ ഞാൻ ഉണ്ടാകുമെന്ന പ്രതീക്ഷയല്ലേ???.. മിതമായ പ്രതീക്ഷ ജീവിക്കാൻ കൂടുതൽ ഊർജം പകരും…. ശരിയല്ലേ??? എന്റെ ഒരു ചിന്ത മാത്രം 😇😄

   Liked by 2 people

   1. Yes you are right and you got a valid point too. എങ്കിലും അമിത പ്രതീക്ഷ വേണ്ടന്നാണ് ജീവിതം പഠിപ്പിച്ചിട്ടുളളത്.

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s