ജീവന്റെ കണിക….

വിണ്ണിൻ നെറുകയിൽ പ്രഭയാർന്നു നിന്നോരീ ചെം ചെമപ്പാർന്ന പൊന്നിൻ തിലകമിന്നെങ്ങിനെ കറുപ്പിൽ കലർന്ന് ഉറഞ്ഞ് മരണച്ചുഴിയിലേക്ക് ആഴ്ന്നിറങ്ങാൻ വെമ്പുന്നു….

കാലമാം ഉഗ്രപ്രതാപി, തൻ അലങ്കാരങ്ങളൂരി കളഞ്ഞു മരവിച്ചിരിപ്പൂ നിശ്ചലം.

പൊഴിയുന്നീലിലകൾ, മരങ്ങളില്ലതിനായി മാനം കരച്ചിലും എന്നേ മറന്നിരിക്കുന്നു.

ഒഴുകി തളർന്നിരിക്കുന്നൂ പുഴയും ആരുടെയോ പാപഭാണ്ഡച്ചുമടുമേന്തി മിഴികൾ നിറയുന്നുണ്ടറിയുന്നതച്ഛനാം ആഴിതൻ ആത്മാവുമാത്രം..

ധരാ പുത്രരില്ലിന്ന് ;എവിടെയും ചുട്ടെരിക്കും കുരുക്ഷേത്ര ഭൂമിമാത്രം..

വിണ്ടുകീറും ഭൂമിയുടെ വരൾനാവിലെക്കശ്രു ബിന്ദുക്കളാൽ ജലധാര ചെയ്യും മാതൃഹൃദയങ്ങളും,

കരുണയുടെ മൂടുപടമുഖവുമായ് ഇരുളിന്റെ മറവിൽ, അകലേക്ക്‌ ചീന്തിയെറിഞ്ഞൊരാ പെണ്ണിൻ പ്രതീക്ഷയും,

മിഴികളിൽ കുസൃതിയും കണ്ണുനീരുംചേർന്ന് ‘കയറിലാടും’പിഞ്ചു മൃതദേഹങ്ങളും

അധികാര മറവിയിൽ പൂഴ്ത്തുന്ന ലോകമേ, അറിയൂനീ,

ഭൂമി ഞാനാകുന്നു,

മരങ്ങൾ പൊഴിക്കും ഇലകളുടെ മർമരം അലകളായ് പുണരുന്ന ആഴിയുടെ സാന്ത്വനം, സ്നേഹം പ്രഹവമായ് ഒഴുകും ഹൃദയവും എന്നിലെ ജീവന്റെ കണികയെന്നറിയുനീ….

ലാഭമോഹങ്ങളൊക്കെ നിന്നിലേക്കാഴ്ത്തി എന്റെ മാറിലേക്കലിയുമെന്നോർക്കു നീ.. അന്ന് നീ ഏകനാകും, അന്നെന്റെ ചോദ്യശരങ്ങളേറ്റ് നിന്റെ ദേഹം മണ്ണായി മാറും, നീയും മരങ്ങൾവലിച്ചൂറ്റുമെന്നിലെ സത്തായ് പരിണമിക്കും.. ഞാൻ നിന്നിലൂടെൻ നഷ്ടം നികത്തും…….

23 thoughts on “ജീവന്റെ കണിക….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s