വ്യഥ

ഒരുപാട് എഴുതണമെന്നുണ്ട്.. മനസ്സുനിറയെ ദുഃഖം.. എന്തിനോവേണ്ടിയുള്ള വ്യഥ.പല രാത്രികളിലും എഴുതിയെഴുതി തികയാതെ പോകുന്ന കടലാസുകളെ സ്വപ്നം കാണാറുണ്ട് ഞാൻ. പക്ഷെ എഴുതാൻ ആരംഭിക്കുന്നതിനെ പറ്റി ചിന്തിക്കുമ്പോൾ തന്നെ മനസ്സ് ശൂന്യമാകുന്നു. അക്ഷരങ്ങളൊക്കെ എന്നെ വിട്ടകലുന്നു. എന്നിൽ നിന്ന് ദൂരെ എവിടെയോ മറഞ്ഞ നിഴൽ പോലെ…..

ചില നേരങ്ങളിൽ ഏകാന്തതയിലേക്ക് മാത്രം ഒതുങ്ങുവാൻ മനസ് ആഗ്രഹിക്കുന്നു. പാതി ജീവനെ ജഡമെന്ന് കരുതി കൊത്തി വലിക്കുന്ന കഴുകനെപോലെ ; വികൃതമായ ചിന്തകൾ മനസ്സിനെ കൊത്തിച്ചീന്തുന്നു. എവിടെയൊക്കെയോ രക്തം വാർന്ന് വേദന മരവിപ്പായി മാറിയിരിക്കുന്നു. എങ്കിലും അനക്കമില്ലാതെ ജഡാവസ്‌ഥ തുടരുവാൻ ഞാൻ ആഗ്രഹിച്ചു പോകുന്നു….

എന്റെ നിഴൽ എനിക്ക് നഷ്ടമായിരിക്കുന്നു. എനിക്കറിയാം ഞാൻ വിളിക്കുന്ന ഇടങ്ങളിലേക്ക് ഇനിയെനിക്ക് കൂട്ടായി നിഴലിന് വരാനാവില്ല. കാരണം ഇരുൾ വിളിച്ചാൽ നിനക്ക് പോയേ കഴിയൂ. ആദ്യത്തെ മഴത്തുള്ളി വീണു നനഞ്ഞ എന്റെ പാട്ടുകുപ്പായം മെല്ലെ എന്നിലേക്ക് ചേർന്നലിയുന്ന പോലെ നീ ഇരുളിലേക്കലിയുന്നത് ഞാൻ നിസ്സഹായയായി നിർവികാരതയോടെ നോക്കിനിന്നു. കിനാവ് കാണാൻപോലും മറന്ന എന്നെ നനുത്ത കാറ്റുവീശിയടിച്ചു കുളിർപ്പിച്ചുവെങ്കിലും അർത്ഥമില്ലാത്ത അക്ഷരക്കൂട്ടുപോലെ അപൂർണ്ണയാണ് നിഴലേ…… നീയില്ലാതെ ഞാനും…….

ആരുണ്യ

9 thoughts on “വ്യഥ

 1. അധികമാരും നനയാതെ പോകുന്ന പനിപ്പേടി ഉരുത്തിരിയുന്ന ചാറ്റൽമഴകൾ കിനിഞ്ഞിറങ്ങുവാനാഗ്രഹിക്കുന്ന ചില നിഴലുകളുണ്ട്. ഇരുട്ടിൽ ചമ്രം പടിഞ്ഞിരുന്ന് ചാറ്റൽ മഴത്തുള്ളികൾക്ക് നേരെ മുഖമുയർത്തി നോക്കുന്ന നിഴലുകൾ.

  Liked by 1 person

  1. അത് നിഴലുകളുടെ മറ്റൊരു മുഖം.. ആരും കാണാൻ ശ്രമിക്കാത്ത കണ്ടിട്ടും കാണാതെപോകുന്ന നിസ്സഹായതയുടെ മറ്റൊരു നിഴൽമുഖം…

   Liked by 1 person

   1. വെളിച്ചത്തുചിരിച്ച് ഇരുളിൽ കരയുന്ന ഓരോ മനുഷ്യന്റേതുമാണ് ആ മുഖം

    Liked by 1 person

   2. ഇരുളിലഴിച്ചുവെയ്ക്കുന്ന അനേകം കോടി ചായങ്ങൾക്കിടയ്ക്ക് ബാക്കിയാവുന്ന മുഖം.

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s