The man.. ( A book for every human to be a human)….

ഓഷോ…

അദ്ദേഹത്തിന് പല മുഖങ്ങളുണ്ട്.. ഒരു തത്വജ്ഞാനിയുടെ, അറിവിനായി കൊതിക്കുന്ന ഒരു കുഞ്ഞിന്റെ, ഒന്നിനെയും വകവയ്ക്കാത്ത ഒരു നിഷേധിയുടെ, സ്വന്തം മനസിനനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന പൂർണനായ ഒരു മനുഷ്യന്റെ….. അങ്ങനെ അങ്ങനെ പല മുഖങ്ങൾ..

അദ്ദേഹം തന്റെ ദർശനങ്ങളെ മറ്റുള്ളവർക്കായി പ്രദർശനം ചെയ്യുന്ന അമൂല്യമായ ഒരു പുസ്തകമാണ് ‘the man’ അഥവാ ‘പുരുഷൻ ‘. ഇതുവരെ ലഭിക്കാത്ത ഒരു ആത്മീയ അനുഭൂതി പകരാൻ കഴിവുള്ള എന്തോ ഒന്ന് ആ പുസ്തകത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു..

നമ്മളൊക്കെയും സ്വാതന്ത്രരാണെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുമ്പോഴും നമ്മൾ അറിയാത്ത അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്തതായി നടിക്കുന്ന ഒരുപാട് അസ്വാതന്ത്ര്യങ്ങൾ നമ്മുടെ ബോധത്തിലേക്ക് എറിഞ്ഞു തരികയാണ് ഓഷോ ഈ പുസ്തകത്തിലൂടെ..

മതത്തിന്റെയും ജാതിയുടെയും രാഷ്ട്രത്തിന്റെയും കെട്ടുപാടുകളില്ലാതെ സ്വന്തം മനസിനെ മാത്രം അനുസരിച്ച് ജീവിക്കാൻ നാം ഇതുവരെ പഠിച്ചിട്ടില്ല. നമ്മളൊക്കെയും സ്നേഹത്തെ നിഷേധിക്കാൻ പരിശീലിക്കപ്പെട്ടവരാണ്.. കാരണം യഥാർഥ സ്നേഹം എന്താണെന്ന് ഇതുവരെ നാം അറിഞ്ഞിട്ടില്ല.. നാം ഇതുവരെ അനുഭവിച്ചിട്ടുള്ള സ്‌നേഹം, മറ്റുള്ളവർ അവരുടെ ആവശ്യങ്ങൾക്കായി,അവരുടെ നേട്ടങ്ങൾക്കായി അണിഞ്ഞ ഒരു മുഖംമൂടി മാത്രമാണ്.. യഥാർഥമായ സ്നേഹം എന്നത് അതിലൊക്കെ എത്രയോ അപ്പുറമാണ്.. എത്രയോ വ്യത്യസ്‌തമാണ്..

പ്രണയം പോലും ഉപരിപ്ലവമാണ് ഇന്നത്തെ ലോകത്ത്.. അവന്റെ / അവളുടെ അഴകളവുകളോട് , ആകാരവടിവുകളോട്, സൗന്ദര്യത്തോട് , അവയവങ്ങളോട് തോന്നുന്ന വികാരത്തെ പ്രണയമായി തെറ്റിദ്ധരിക്കപ്പെടുന്നു. അവയ്ക്ക്‌ ആഴമോ മൂല്യമോ ഉണ്ടാവില്ല. കണ്ണിന്റെ കറുപ്പ് കാരണം, മൂക്കിന്റെ മുഴുപ്പുകാരണം ഒക്കെ നിങ്ങൾക്ക് തോന്നുന്ന ആ വികാരത്തെ പ്രണയമായി കാണുന്നത് ശുദ്ധ അസംബന്ധമാണ്.. അതിന് അധികം ആയുസുണ്ടാകില്ല.. ദേഹത്തെ അറിഞ്ഞു കഴിയുമ്പോൾ കെട്ടുപോകുന്ന ഒന്നാണ്… അത് മസ്തിഷ്കത്തിൽ നിന്ന് ഉത്ഭവിക്കുന്ന പ്രതിഭാസം മാത്രമാണ്.. സ്നേഹമെന്നത് അതിനൊക്കെയും എത്രയോ മുകളിലാണ്..അതിന് കാഴ്ചയോ, സ്പർശമോ, ഭാഷയോ, സംസാരമോ ഒന്നും തന്നെ ആവശ്യമില്ല…. അത് ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. അത് കാലം എത്ര കടന്നാലും നമ്മിൽ മടുപ്പുളവാക്കില്ല.. മറ്റൊരാളെ തേടിപ്പോകാൻ നമ്മെ പ്രേരിപ്പിക്കില്ല… ദൈവം സ്നേഹമാണെന്ന് യേശുവിനെകൊണ്ട് പറയിപ്പിക്കും വിധം നിഗൂഢമാണ് സ്നേഹം…….

നിങ്ങൾ നിങ്ങളായി ഇരിക്കുന്നത് എത്രത്തോളം സുന്ദരമാണെന്ന് ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു.. മനുഷ്യൻ ഇന്നുവരെ രുചിച്ചുനോക്കാൻ തയ്യാറാകാത്ത സ്നേഹത്തിന്റെ വിലക്കപ്പെട്ട ആ കനിയെ നമുക്കായി കാഴ്ചവയ്ക്കുകയാണ് ഓഷോ ഈ പുസ്തകത്തിലൂടെ…തീർച്ചയായും ഒരു മനുഷ്യൻ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന്…

നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങളായി ഇരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, യഥാർത്ഥമായി പ്രണയിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ, സ്നേഹം എന്താണെന്ന് അറിയാൻ കൊതിക്കുന്നുവെങ്കിൽ, ജീവിതത്തിൽ ഒരു തവണയെങ്കിലും വായിച്ചിരിക്കേണ്ട മഹത്ഗ്രന്ഥം……….

11 thoughts on “The man.. ( A book for every human to be a human)….

 1. Nice writing dear 🙂 A divine and bold personality like Osho is very unique. Due to his open hearted talks, many mistunderstands him still. I watched some of his talks in YouTube and read the book ‘From Sex to Superconsciousness.’ No other saintly man is so bold to talk beautifully like Osho. He is more precious and rare than a diamond.

  Liked by 1 person

   1. Yes, what a shiny eyes he has 😇 If you hadn’t watched, try watching Guru: Bhagwan, His Secretary & His Bodyguard. It is a film released in 2010. Wild Wild Country is also there, but I feels like it is an exaggerated story.

    Liked by 1 person

 2. Dear Aarunya, My comments for the English Quote you have posted. I dont understand malayalam.

  Such a man cannot be found. Even if one exists, he might be shrouded in oblivion.

  To me, such a man was Mahatma Gandhi. He has written his true unmasked experiences and thoughts in his book My Experiments with Truth.

  I would like to unmask myself. I haven’t read and know little about Osho. All I know is Osho.

  Following your and krishna’s recommendation and eulogies, I will attempt to explore myself through him.

  Thank You.

  Liked by 1 person

  1. Thanku for your kind comment sir.. osho was a philosopher. The thing I like on him is that he has his own perspective over every events and that too is relatable and have something to think over it.. I don’t know whether everyone could match with his thoughts.. anyway happy reading sir

   Liked by 1 person

 3. Art Of Dying & Empty Boat – ഓരോ തവണ വായിക്കുമ്പോഴും വായിച്ചു കഴിഞ്ഞില്ലേ ഇനിയെന്തിനു വായിക്കണം എന്ന് തോന്നുന്നില്ല അദ്ദേഹത്തിന്റെ ഈ രണ്ടു പുസ്തകങ്ങളും ! പുരുഷൻ വായിച്ചിട്ടില്ല തീർച്ചയായും വായിക്കാൻ ശ്രമിക്കും. പുസ്തകത്തെ പരിചയപെടുത്തിയതിനു നന്ദി !

  Liked by 1 person

  1. ആത്മകഥയ്ക്കു ശേഷം ഞാൻ വായിച്ച അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമാണ് ഇത്.. ഒരുപാട് മനസ്സിൽ തട്ടിയതുകൊണ്ടാണ് പോസ്റ്റ് ചെയ്യണം എന്ന് തോന്നിയത്.. താങ്കൾ പറഞ്ഞ പുസ്തകങ്ങൾ വായിക്കാൻ അവസരം ലഭിച്ചില്ല.. തീർച്ചയായും വായിക്കും…. reblog ചെയ്തതിനു വളരെ നന്ദി 🙏

   Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s