രാവും പകലും തിരിച്ചറിയാനാവാതെ നിഗൂഢസ്വപ്നങ്ങളിലെവിടെയോ തരിച്ചു നിന്നുപോയ, വിരിയാൻമറന്ന നിശാഗന്ധിക്കായി ;
ഞാൻ നിന്നെ സ്ത്രീയെന്നു വിളിക്കട്ടെ, ആർദ്രമാം സ്നേഹം വഴിക്കാൻ വെമ്പി, സംവത്സരങ്ങൾ താണ്ടി, കുഞ്ഞു മൊട്ടായ്, പിന്നെ പൂവായ് നിശയെ പ്രണയിച്ച നീയറിഞ്ഞില്ലേ ; രാത്രി നിനക്കന്യമായി..
നിന്നോട് സ്നേഹം പൊഴിച്ച ചന്ദ്രബിംബത്തിനും വിണ്ണിൻ വിശാലത വിട്ടൊഴിഞ്ഞിങ്ങെത്താനാ വുകില്ല ;നീയറിയൂ
ഒടുവിൽ നീയേകയാകും, അതുനിൻ – നനുത്ത ദലത്തിനേൽക്കും കഠിനമാം പ്രഹരമായ് മാറും നിന്റെയാർദ്രത നശിക്കും, രാത്രി പകലാകും, നീ സ്വയം കൊഴിഞ്ഞില്ലാതെയാകും.
എങ്കിലും പിന്നെയും ഓരോ നിശയിലും നീ നിന്റെ ഗന്ധം നിറയ്ക്കും, നിശയെ പ്രണയിച്ച് വീണ്ടും നിശാഗന്ധിയായ് പൊഴിയും………
ആരുണ്യ….
മനോഹരം👌💕
LikeLiked by 1 person
Thanksss dear💕😍
LikeLiked by 1 person
ഒടുവിൽ നീയേകയാകും, അതുനിൻ – നനുത്ത ദലത്തിനേൽക്കും കഠിനമാം പ്രഹരമായ് മാറും നിന്റെയാർദ്രത നശിക്കും, രാത്രി പകലാകും, നീ സ്വയം കൊഴിഞ്ഞില്ലാതെയാകും
How true it is….
LikeLiked by 1 person
🙏😇
LikeLike