“നിക്കറിയാം കുട്ടാ നീ ലോകം മുഴുവൻ സഞ്ചരിക്കണ ആളാ. പ്രേതങ്ങളെയൊക്കെ അടുത്തറീണ വെല്യ ഗവേഷകൻ. ന്നാ നിനക്ക് അറിയാത്ത ഒരുപാട് കാര്യോണ്ട് കുട്ടാ ഈ ലോകത്ത്. ”
എനിക്ക് തെല്ല് ദേഷ്യം വന്നു. വരേണ്ടിയിരുന്നില്ലന്ന് തോന്നി. പല രാജ്യങ്ങൾ കണ്ട് വല്യ ഉദ്യോഗവുംനേടി വന്ന ന്നേക്കാൾ നിശ്ചയാ ഈ തള്ളക്ക് ലോകത്തെപ്പറ്റി.
“പ്രേതങ്ങളൊന്നുല്ല അമ്മമ്മേ. ഞങ്ങള് പഠിച്ചൂന്നെള്ളു. അതിനു മുൻപും ശേഷവും ഞാനിന്നുവരെ പ്രേതത്തെ കണ്ടിട്ടില്ല്യ. പഠിക്കാൻ ഒരു വിഷയം അതീകവിഞ്ഞൊന്നും അതിലില്ല. ”
” കുട്ടാ !നെന്നെ പോലെയുള്ളവർക്ക് പ്രേതൊക്കെ പഠനവിഷയാ. നിനക്കറിയ്യോ? ന്റെ കുഞ്ഞ് മരിച്ചിട്ട് വർഷെത്രായി. പക്ഷേങ്കില് അവൻ എന്നും വരും ന്റെയീ ജനാല കമ്പീല് കൈ പിടിച്ചു ന്നെ നോക്കി പുഞ്ചിരിക്കും. അമ്മേന്ന് വിളിക്കും. മരിക്കണോര് സത്യത്തി മരിക്കണില്ല്യ കുട്ട്യേ. അവര് ദേഹം വേടിഞ്ഞ് മരണത്തേം ജയിച്ച് അവര്ടെ വേണ്ടപ്പെട്ടൊരുടെ ഉള്ളിലങ്ങ്ട് ജീവിക്കും. മ്മക്ക് മാത്രേ അവരെ കാണാൻ കയ്യൂ, അവരെ അറിയാൻ കയ്യൂ. അതിനെയാണ് ഇങ്ങള് പ്രേതംന്ന് പറേണെ. ന്നാ മ്മക്ക് അത് സ്നേഹാണ്, മരണത്തെയും തോല്പ്പിക്കണ സ്നേഹം. “
ആ അമ്മമ്മ എന്നിലേക്ക് എന്തോക്കെയോ ചിന്തകളെ എറിഞ്ഞിടുകയായിരുന്നു.അവയെ തിരിച്ചും മറിച്ചും പുതിയതായി ലഭിച്ച നിധിപോലെ തലച്ചോർ നിരീക്ഷിച്ചുകൊണ്ടേയിരുന്നു.
” കുട്ടാ ഈ ജനാലകൾ പാതി അടഞ്ഞതല്ല, പാതി തുറന്നതാണ്. ഇതിലൂടെയാണ് പുതുമഴയുടെ ഗന്ധം ഞാനറിയുന്നത്. ഈ വിടവിലൂടെയാണ് ഞാൻ മഴയെ സ്പർശിക്കുന്നത്. ഇതിലൂടെയാണ് ഞാൻ ഋതുക്കളിൽ അലിയുന്നത്. പാതി തുറന്ന ജനാലയ്ക്കരികിലായിരുന്നു എന്റെ പ്രണയം തളിർത്തത്. ഇതിന്റെ തുറന്ന വായിലൂടെയായിരുന്നു ഞാൻ ന്റെ മക്കളെ പ്രകൃതിയുമായി ബന്ധിപ്പിച്ചത്. ഒടുവിൽ ഇതേ ജനാലയുടെ ഇടയിലൂടെ വന്ന സൂര്യപ്രകാശത്തിന്റെ മഞ്ഞരശ്മിയിൽ ലയിച്ചായിരുന്നു ഞാൻ അന്ത്യശ്വാസം വലിച്ചത്. അതിന്റെ പ്രതീകമായി മരണത്തിലും എന്റെ മിഴികൾ പാതി തുറന്നിരുന്നു. ”
ഞാൻ ഞെട്ടിത്തരിച്ചു. എന്തൊക്കെയാ ഈ സംഭവിക്കുന്നത്? ഇവർ മരിച്ചെന്നോ? അപ്പോൾ ഇത്?……..
Good one. Marikanoru sherikm marikanila…😇so true
LikeLiked by 1 person
🙏😇
LikeLike