“മോനെ കുട്ടാ !”നേർത്ത ഒരു ശബ്ദം കേട്ട് ജനാലയ്ക്കിടയിക്കൂടെ ഞാൻ നോക്കി. അവിടെയാരും ഉണ്ടായിരുന്നില്ല. എന്നാൽ ആ മുറി;ജനാലയുടെ പാതി അടവിലും അത് കൃത്യമായി കാണാമായിരുന്നു. അടുക്കിയ പുസ്തകങ്ങൾ, ഒരുക്കിവിരിച്ചിരിക്കുന്ന ഒരു കട്ടിൽ, കാട്ടുചെമ്പകത്തിന്റെ സുഗന്ധം.
“കുട്ടാ !!” പിന്നെയും ആ വിളി. അത് ആ കട്ടിലിൽ നിന്നാണോ? അല്ല കട്ടിലിനടിയിൽ അതാ ഒരു സ്ത്രീരൂപം. ലോകത്താകമാനം സഞ്ചരിച്ചിട്ടും പാരാസൈക്കോളജിയിൽ പഠനം നടത്തി പ്രേതഗവേഷണങ്ങൾ ഒട്ടനവധി ചെയ്തിട്ടും ആ നിമിഷത്തെ ശബ്ദം, ആ രൂപം അതെന്നെ ഭയപ്പെടുത്തി.
“പേടിച്ചുപോയോ? വായിച്ചോണ്ടിരുന്ന പുസ്തകം താഴെ വീണു. അതെടുക്കാൻ കുനിഞ്ഞതാ. ” അതൊരു സ്ത്രീ തന്നെയായിരുന്നു. നന്നേ വയസായ ഒരു സ്ത്രീ. കൈകൾ ഞരമ്പുകൾ തിണിർത്ത ഉണങ്ങിയ മരച്ചില്ലകൾ പോലെ. കാത് എന്നോ പോയ്മറഞ്ഞ ഭാരിച്ചഭൂതകാലത്തെ അതിന്റെ വലിയ ദ്വാരങ്ങളിലൂടെ പ്രദർശിപ്പിച്ചുകൊണ്ടേയിരുന്നു. നരച്ച മിഴികളിൽ അപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത അറിവിനു വേണ്ടിയുള്ള ഒരുതരം തീക്ഷ്ണഭാവം. ഞാൻ അവരെ തന്നെ നോക്കിയിരുന്നു.
” ആളൊഴിഞ്ഞ ഈ വീട്ടിൽ അമ്മമ്മ എങ്ങനെ? ” ഞാൻ സംശയത്തോടെ ചോദിച്ചു.
“ആളൊഴിഞ്ഞൂന്ന് ആരാ കുട്ടനോട് പറഞ്ഞെ? ”
” കുട്ടൻ? എന്റെ പേര്?? ”
അതിനുത്തരമായി അവർ ചിരിച്ചു. ഉറക്കെയുറക്കെ ചിരിച്ചു. അവർ ജനലിന്റെ അരികിലേക്ക് നീങ്ങി. ” ന്താ പ്പോ ങ്ങട്ടേക്ക് വന്നേ? ആരും അങ്ങനെ വരാറില്ല്യാലോ? ”
“അദ് പിന്നെ ; ഈ ജനാലകൾ അതെപ്പോഴുംങ്ങനെ പാതിയടഞ്ഞിരിക്കണത് കണ്ടപ്പോ ”
പിന്നെയും ചിരി ” ഓ അപ്പൊ അദാണ് ല്ലേ. അല്ല കുട്ടാ അയിന് ഈ ജനാല അടഞ്ഞല്ലല്ലോ. ഇദ് പാതി തുറന്നതല്ലേ? നിനക്ക് പിന്നെന്താ അങ്ങനെ തോന്നഞ്ഞേ? ”
” എന്ത് ഭ്രാന്തായി സ്ത്രീ പറേണെ? പാതി അടഞ്ഞാലും തുറന്നാലും രണ്ടും ഒന്നല്ലേ??”
” ഹ!ഹ! നീ എന്താ ചിന്തിക്കണേന്ന് നിക്ക് അറിയാം കുട്ടാ. പാതിയടഞ്ഞ ജനാലയേക്കാൾ സത്യം പാതി തുറന്നതാണ്. ഞാനീ ലോകത്തെ അറിയാണത് നീയിക്കാണണ തുറന്ന ഭാഗത്തൂടിയാ. അദിപ്പോ നിനക്ക് ഞാൻ എങ്ങിനെയാ പറഞ്ഞ് തര്യാ. അദിന് നീയിത് അനുഭവിക്യാന്നെ വേണം. “ഞാൻ അവരുടെ മുഖത്തേക്ക് നോക്കി……
Beautifully written… ❣️❣️#waiting for the next part… keep writing dr…
LikeLiked by 1 person
Thankuuu so much dear.. u all r my inspiration.🤩🤩💯
LikeLiked by 2 people
Kollam Aarunya….!
Paathi adanjathum, ennaal paathi thurannathum aaya jaalakam….! Namukku kaanendathu maathram nammal kaanum😊👍
LikeLiked by 1 person
😇🙏
LikeLiked by 1 person
😊
LikeLiked by 1 person