ആരായിരുന്നു ഞാൻ നിനക്ക്?…..

ചാന്ദ്രകിരണങ്ങൾ നാഗങ്ങളെപ്പോലെ വരിഞ്ഞുമുറുക്കിയ രാവിൽ,

ജാലകത്തിന്റെ ഓരം പറ്റി പതിയെ എന്നെയുപേക്ഷിച്ച് ഓടിയകലാൻ ശ്രമിച്ച നിന്നോട് ;ഞാൻ ചോദിച്ചതോർക്കുന്നുവോ ബാദുഷാ, “ഞാൻ നിനക്കാരായിരുന്നുവെന്ന്? ”

മൗനമായിരുന്നു അന്നുനിന്നുത്തരം.

മൗനത്താൽ തീർത്ത ആകാശഗോപുരത്തിലെ ആരുമറിയാത്ത രാജാവായിരുന്നില്ലേ നീ?

എങ്കിലും നീയറിയാതെ നിന്നെ ഞാൻ അറിയുന്നു ബാദുഷാ…..

ഏകാന്തതയുടെ തടവറ എന്നെ ബന്ധിയാക്കിയ നിമിഷങ്ങളിൽ ഞാൻ ഏകയായിരുന്നില്ല ബാദുഷാ, എനിക്കൊപ്പം നീയുണ്ടായിരുന്നില്ലേ? എന്നെയറിയാൻ നിനക്കായിരുന്നില്ലയെങ്കിലും….

കാറ്റ് ചെറുകിലുക്കത്തോടെ ജാലകം തള്ളി തുറക്കുമ്പോഴും ഞാൻ ഓർത്തുപോയത് നിന്നെയായിരുന്നു ബാദുഷാ,

കിനാവിലൊക്കെയും നീയായിരുന്നു

നീ നടന്ന വഴികൾ പതിയെ നമ്മുടേതാവുകയായിരുന്നില്ലേ?….

തോരാമഴയിൽ ഭ്രാന്തമായി നാം ഓടിക്കളിച്ചതോ :നിനക്കോർമ്മയില്ലേ?…..

നിന്റെ ദുഃഖം നമ്മുടെ വിരഹമായി പടരുകയായിരുന്നില്ലേ?…

നാം സ്നേഹിക്കയായിരുന്നില്ലേ ഓരോ വേർപാടിലും കൂടുതൽ അഗാധമായി?….

എങ്കിലും ബാദുഷാ ;

പിന്നെയും പല ചാന്ദ്രരാത്രികളിൽ ഞാൻ എന്നോട് തന്നെ ചോദിച്ചിരുന്നു, “ആരായിരുന്നു ഞാൻ നിനക്ക്? ” ഉത്തരം മൗനമായിരുന്നു……….

23 thoughts on “ആരായിരുന്നു ഞാൻ നിനക്ക്?…..

 1. മൗനത്തിന്റെ ഭാഷ വളരെ വൈകിയാണെങ്കിലും നാം മനസ്സിലാക്കുക തന്നെ ചെയ്യും!!!💯😇

  Liked by 1 person

  1. മൗനത്തിന്റെ ഉത്തരം തീവ്രമാണ് ഒപ്പം വാക്കുകളേക്കാൾ വേദനാജനകവും 🙂

   Liked by 1 person

  2. കാലം കഴിഞ്ഞ് മനസിലാകുന്ന മൗനത്തേക്കാൾ നല്ലത് നിമിഷാർദ്ധത്തിൽ അലിഞ്ഞില്ലാതാകുന്ന വാക്കുകളുടെ ഉത്തരം തന്നെയാണ്

   Liked by 2 people

 2. വാക്കുകളിൽ ചെന്നെത്താവുന്ന ഉത്തരങ്ങളിൽ മൗനമൊഴികൾ എത്തപ്പെടുന്നില്ലെങ്കിൽ, അതെത്ര വേദനാജനകമാണ്..

  Liked by 1 person

   1. നമ്മുടെ മനസ്സിനോട് മാത്രമല്ലേ? നമുക്കുചുറ്റും നടക്കുന്ന അഴകിയ കാര്യങ്ങളിൽ മൌനം നടത്തിയിട്ടെന്തുക്കാര്യം..അഴകിയക്കാര്യങ്ങൾ തുടർന്നുകൊണ്ടേയിരിക്കുള്ളൂ..😁

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s