നാളെയുടെ ശീല്കാരം ഇന്നിന്റെ ഉള്ളിലേക്ക് ആഴ്ന്നാഴ്ന്നിറങ്ങി
രാവേറെ ആ മന്ത്രണത്തിന്റെ ഗാഢമാം ആഘാതം എന്നിലേക്കിറുകി അഴിയാക്കുരുക്കാകവേ
ഈ നിമിഷമീ ദിനം ഇന്നെന്നയോർമ്മയും ഞാനെന്ന സത്യവും ലോകമറിയാതെ പോകവെ
ഇനിയില്ലയൊരു ജന്മമെന്നറിയുന്ന വേള
നഷ്ടബോധം ; അഗാധമാം നഷ്ടബോധം…..
മാറുപിളർന്ന് ചോരചീന്തി ഉള്ളിലെവിടെയോ ഭ്രാന്തമായി ഓടി തളരുന്നതറിയുന്നു ഞാൻ.
നിന്റെ ആകാശം വിശാലമെന്നാരോ പിറുപിറുക്കുന്നുണ്ട് അപ്പോഴും….
എങ്കിലും വിശാലാതതൻ ആദിയന്ത്യത്തിനായ് ഉഴറിനടക്കുമ്പോഴാ മൃദു ഘോഷം മർമ്മരമായി പരിണമിച്ചതറിഞ്ഞു ഞാൻ
വിശാലമാം ആകാശസീമയുടെ ആദിയിലേക്കാഴ്ന്നിറങ്ങാൻ
കറുത്തതെങ്കിലും കരുത്തുള്ള ശക്തമാം പക്ഷങ്ങൾ വേണം…
വേനലിൽ തളരാത്ത മന:ശക്തി വേണം…..
ഉൾക്കരുത്തേകും ഓർമ്മകൾ വേണം……
പതിയെ പറക്കുക……
പറന്നകന്നകലെ എന്നെങ്കിലും തളർന്നടിയുമ്പോൾ
നിനക്കായി പൊഴിയുന്ന കണ്ണീരിൻ ഉറവയുടെ ആഴം പറയും
ലോകത്തിനാരായിരുന്നു നീയെന്നും ലോകം എന്തായിരുന്നു നിനക്കെന്നും
അന്നു നീ അറിയും;
നിസാരമാം കുമിളയുടെ ഉള്ളിൽ നിറഞ്ഞു നിൽക്കും സ്നേഹമായിരുന്നു ഈ ലോകം എന്ന്…
ആ കുമിളയുടെ വലിപ്പം നിന്റെ നിസ്സാരത യുടെ തോന്നൽ മാത്രമായിരുന്നു എന്ന്……
ദേവിക വിനോദ് (ആരുണ്യ )
മനഃശാസ്ത്ര വിദ്യാർഥിനി
Beautiful dear 😊💕
LikeLiked by 1 person
Thanku.. 🙂
LikeLiked by 1 person
Graceful🤗🤗
LikeLiked by 1 person
Thanku😊
LikeLiked by 1 person
എല്ലാ വ്യഥകൾക്കും തിരിച്ചറിവുകൾക്കും ചോദ്യങ്ങൾക്കും ശേഷം മനസ്സിലാവുന്ന ഈ സങ്കല്പം മനോഹരമായിരിക്കുന്നു ! “// നിസാരമാം കുമിളയുടെ ഉള്ളിൽ നിറഞ്ഞു നിൽക്കും സ്നേഹമായിരുന്നു ഈ ലോകം എന്ന്// “
LikeLiked by 1 person
.. All ur comments and effort to read my writings, inspire me to share more of my creations… thanks a lot brother🙏🙏😇
LikeLiked by 1 person
താങ്കളുടെ എഴുത്തുകൾവായിക്കുവാൻ സാധിച്ചതിൽ എനിക്കും
ഒരുപാട് സന്തോഷം ഇനിയും ഒരുപാടു എഴുതുക ! നല്ലതു വരട്ടെ !
LikeLiked by 1 person
മനോഹരമായ വരികൾ
LikeLiked by 1 person
വളരെ നന്ദി ആര്യ 🙂🙂
LikeLike