ജനിമൃതികൾ ജലഛായ പോലെ ഒഴുക്കിന്റെ ആഴത്തിലങ്ങനെ……
കരയുടെ മടിത്തട്ടിൽ അമർന്നിരുന്നാ ആഴത്തിലേക്ക് ഊളിയിടാൻ ശ്രമിക്കുമ്പോൾ ഭയമായിരുന്നു…
പതിയെ തൊട്ടപ്പോൾ ആശ്വാസമായി പിന്നെ പതിയെ കീഴ്പ്പെടുത്താനായി ശ്രമം…
ജയം എനിക്കായിരുന്നെന്നു ഞാൻ ഹുങ്കാരമോടെ അലറി പറയവേ..
ഒരു നിമിഷം……..
ഒരു നിമിഷം ഞാനറിഞ്ഞു…
ഓർമ്മ പോലും ബാക്കിയാക്കാതെ ഞാൻ ചിതാഭസ്മമായി ആഴിയുടെ ആഴത്തിലേക്ക് അലിഞ്ഞില്ലാതാകുന്നു
ജയത്തിനു തെളിവായ് എന്റെ ദേഹം പോലും അവശേഷിക്കയില്ലെന്ന് ഞാൻ അറിയുന്നു….
ഒടുവിൽ മറ്റാരുടെയോ ജല്പനം-
“ജയമെനിക്ക് ജയമെനിക്ക്”
ഞാൻ പതിയെ കണ്ണുകളടച്ചു പുഞ്ചിരിയോടെ……….
👌🏼💯💕
LikeLiked by 2 people
🙏😇
LikeLiked by 2 people
ജയവും പരാജയവും നോക്കുമ്പോൾ കൺമുൻപിൽ ജീവിതം അലിഞ്ഞില്ലാതാകുന്നു മനോഹരമായ കൺസപ്പ്റ്റ് ! അഭിനന്ദനങ്ങൾ !
അവസാനത്തെ രണ്ട് വരികൾ മാത്രം സ്താനം മാറിയോയെന്നൊരു ശങ്ക !
LikeLiked by 2 people
Thanku so much for ur valuable cmnt….. അവസാന വരികളിൽ മറ്റൊരാൾ ഇതേ ജയത്തിന്റെ പേരിൽ അഹങ്കരിക്കാൻ തുടങ്ങുമ്പോ ജയത്തിന്റെ നിസ്സാരത മനസിലാക്കിയ ഞാൻ പുഞ്ചിരിയോടെ കണ്ണുകളടച്ച് സ്വയം ശാന്തിയിലേക്ക് കടക്കുന്നു……..🙃🙃😇🙏
LikeLiked by 1 person