കിനാവിലെവിടെയോ തിരഞ്ഞിരുന്നു പണ്ട് നിന്നെ……
തേടി അലഞ്ഞു തളർന്നപ്പോൾ മാത്രമാണ് നിന്നിലേക്കുള്ള ദൂരം ഞാൻ അളന്നു തുടങ്ങിയത്………
നിന്നെ ഓർമകളിൽ എവിടെയോ ഉപേക്ഷിച്ചു ഞാൻ അലയുകയായിരുന്നു…. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
എന്നാൽ അപ്പോഴും ഓരോ മിഴികളിലും ഞാൻ തിരഞ്ഞിരുന്നത് നിന്നെ ആയിരുന്നു…….
അപ്രതീക്ഷിത യാത്രകളിൽ ഒന്നിലാണ് പിന്നെയും ഞാൻ നിന്നെ കണ്ടത്……..
എന്നാൽ അന്ന് എനിക്കും മുൻപേ നീ എന്നെ തിരിച്ചറിഞ്ഞു…….ചിതയൊരുക്കി കാത്തിരുന്ന എന്റെ ചിന്തകൾ വീണ്ടും നിനക്കായി പുനർജനിച്ചു……….
ആ നിമിഷാർദ്ധത്തിലാണ് ഞാൻ തിരിച്ചറിഞ്ഞത്…….
നാം അറിയാതെ നമ്മൾ ഇരുവരും പ്രണയത്തിലായിരുന്നു എന്ന്…… ശരീരമില്ലാതെ, ഹൃദയമില്ലാതെ കിനാവുകളിലൂടെ ഞാൻ നിന്നെയും നീ എന്നെയും കെട്ടിപുണർന്നിരിക്കുകയായിരുന്നു എന്ന്………..
ആരുണ്യ
ശരീരമില്ലാതെ, ഹൃദയമില്ലാതെ കിനാവുകളിലൂടെ ഞാൻ നിന്നെയും നീ എന്നെയും കെട്ടിപുണർന്നിരിക്കുകയായിരുന്നു എന്ന്
ഇഷ്ടം ♥️
LikeLiked by 2 people
❣️
LikeLiked by 1 person
നാം അറിയാതെ നമ്മൾ ഇരുവരും പ്രണയത്തിലായിരുന്നു എന്ന്…..❣️
LikeLiked by 2 people
💕
LikeLiked by 1 person
👌
LikeLiked by 1 person
നാം അറിയാതെ നമുക്കുള്ളിൽ നമ്മളിരുപേർ..
തന്നെ വായിച്ചപ്പോൾ കിട്ടിയ വരികൾ ❤️
LikeLiked by 1 person
😊😊
LikeLike