💕 സ്നേഹം 💕

മനസ്സ് ഒരിക്കലും ആരാലും വായിക്കുവാൻ സാധിക്കയില്ല എന്ന് നമ്മൾ വിശ്വസിക്കുന്നു. കാലങ്ങളായി നാം ആ വിശ്വാസത്തിലാണ് നമ്മുടെ ദുഖങ്ങളും വേദനകളും ഒക്കെ മനസിന്റെ കോണിലേക്ക് തള്ളി കളയാൻ ശ്രമിക്കുന്നത്. പക്ഷേ നമ്മുടെ ആ വിശ്വാസങ്ങൾ എല്ലാം വെറുതെയായിരുന്നു എന്ന് മനസിലാകുന്നത് ചില മനുഷ്യരിലൂടെയാണ്. അവർ ചിലപ്പോൾ നമ്മുടെ ജീവിതത്തിലേക്ക് നാമറിയാതെ കടന്നു വന്നവരാകാം ചിലപ്പോൾ നമുക്ക് ഒപ്പം ഉണ്ടായിരുന്നവരാകാം. ഒരു പക്ഷേ അവരെ നമ്മൾ പല കാരണങ്ങളാൽ വേദനിപ്പിച്ചിട്ടുണ്ടാവാം, ജീവിത കാലം മുഴുവൻ കൂടെ ഉണ്ടാകാം എന്ന് ഉറപ്പു പോലും ചിലപ്പോൾ ഉണ്ടാവില്ല.. ഒരു പക്ഷെ അതൊരു സുഹൃത്താവാം അല്ലെങ്കിൽ മറ്റ് ആരുമാവാം. കുറച്ച് കാലത്തെ പരിചയം മാത്രമാവാം.

എങ്കിലും അവർ നമ്മിലേക്ക് ചെലുത്തുന്ന സ്വാധീനം വാക്കുകൾക്കതീതമാണ്. കണ്ണുകളിലൂടെ മനസ്സിനെ വായിക്കുവാൻ അവർക്ക് സാധിക്കുന്നു. മനസ്സിന്റെ കോണില് മറഞ്ഞുകിടന്നിരുന്ന വേദനകളും ദുഃഖങ്ങളും എല്ലാം ഒരൊറ്റ പുഞ്ചിരിയിൽ ഇല്ലാതാകുന്നു. ചിലപ്പോൾ നമ്മൾ അറിയാതെ പറയുന്ന ഒരു വാക്കുപോലും അവരെ വേദനിപ്പിചേക്കാം. എന്നാൽ അത് നമുക്കു മുന്നിൽ തുറന്നു കാട്ടാതെ പിന്നെയും അവർ സ്നേഹം കൊണ്ട് നമ്മെ കീഴ്പ്പെടുത്തുന്നു. അവരിലെ വേദനപോലും നമ്മിലേക്ക് സ്നേഹമായി മാറുന്നു. ഒരുപക്ഷേ നമുക്ക് ഒരിക്കലും അവരിലേക്ക് ആർദ്രത ആയി കടന്നു ചെല്ലുവാൻ സാധിക്കണമെന്നില്ല. എങ്കിലും അവരുടെ ഒരു സാന്നിധ്യം മതി നമുക്ക് സങ്കടങ്ങൾ മറക്കാൻ.

എല്ലാവരുടെ ജീവിതത്തിലും കാണും ഇതുപോലെ ഉള്ളവർ. അവരെ കണ്ടെത്താനും തിരികെ സ്നേഹിക്കാനും കഴിഞ്ഞാൽ അതാവും നമുക്ക് ലഭിക്കുന്ന ഏറ്റവും വല്യ അനുഗ്രഹം………..

4 thoughts on “💕 സ്നേഹം 💕

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s