ഇത് ഈ കഥയുടെ അവസാനമല്ല എന്നെനിക് അറിയാം. ഇതുകൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ലന്നും അറിയാം. “കേരളത്തിന്റെ വളർച്ചക്ക്” എന്ന വ്യാജ വാഗ്ദാനത്തിനൊടുവിൽ കീശയുടെ വളർച്ചക്കൊപ്പം നീതി ന്യായങ്ങൾ അടിച്ചമർത്തുന്ന മന്ത്രിമാരും , ന്യൂസ് വാല്യൂ എന്ന സ്വാർത്ഥ ലാഭത്തിനുവേണ്ടി ആരെയും ഏതിനെയും വളച്ചൊടിച്ചു നശിപ്പിക്കാൻ കെൽപ്പുള്ള മാധ്യമങ്ങളും, ഇതൊക്കെ കാണുമ്പോൾ ആരോ തട്ടി വിളിച്ച പോലെ പെട്ടെന്ന് ഉണർന്ന് രണ്ടു ദിവസം ഒച്ച വച്ച് മൂന്നാം ദിനം സ്വന്തം കാര്യങ്ങളിലേക്ക് മൗനമായി കടക്കുന്ന ജനങ്ങളും……. ഇവയൊക്കെ ഉള്ള നാട്ടിൽ ഈ കഥ വെറും തുടക്കം മാത്രമാണ്.
ഇന്ത്യയുടെ നിയമം മാറ്റത്തിന് വിധേയമാക്കേണ്ട സമയം അതിക്രമിച്ചു. നിയമങ്ങൾ മനുഷ്യന് വേണ്ടിയാണ് നിർമിച്ചതെങ്കിൽ മനുഷ്യൻ മാറുന്നതിനൊപ്പം നിയമവും മാറേണ്ടതല്ലേ?? ജലദോഷത്തിനു കൊടുത്തിരുന്ന മരുന്ന് തന്നെ എലിപ്പനിക് കൊടുത്താൽ ഉണ്ടാകുന്ന അവസ്ഥയെന്താണ്. അതാണ് ഇന്ന് ഇന്ത്യയുടെ അവസ്ഥ. പണ്ട് കുറ്റകൃത്യങ്ങൾക് ഇത്ര ആഴമില്ലായിരുന്നു. മനുഷ്യൻ ഇത്ര ക്രൂരനായിരുന്നില്ല. അന്ന് രചിച്ചതാണ് ഈ നിയമങ്ങളും വിധികളും എല്ലാം. എന്നാൽ ഇന്ന് സ്ഥിതി മാറി. മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും ഏതൊരു തെറ്റിനും ഇല്ലെന്ന മനുഷ്യന്റെ സ്വയംവിധിയാണ് ഇന്ന് നടക്കുന്നത്. അതിൽ കുട്ടിയെന്നോ മുതിർന്നവനെന്നോ ഇല്ല. തന്റെ ഇഷ്ടങ്ങങ്ങൾക്കും ഇങ്കിതങ്ങൾക്കും എതിരുനിൽക്കുന്നതാരായാലും അവനെ വേരോടെ ഇല്ലാതാക്കുക എന്നതാണ് ഇന്നത്തെ മനുഷ്യന്റെ ആപ്തവാക്യം. തെളിവുകൾ മാത്രം നോക്കി ശരിയും തെറ്റും അളക്കുന്ന നിയമം മാറണം. മറിച്ച് യാഥാർഥ്യങ്ങളെ അംഗീകരിക്കുന്ന നിയമം വരണം. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതുപോലെ എല്ലാ കുറ്റവാളിയും ശിക്ഷിക്കപ്പെടണം എന്ന നിയമം വരണം. എങ്കിൽ ഇന്ത്യ പാതി വികസിതമായി തീരും. താൻ ചെയ്ത തെറ്റിന് നിയമത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല എന്ന് മനസിലാക്കുന്ന ഒരുവൻ തെറ്റ് ചെയ്യാൻ അറക്കും.
ഓരോ പെൺകുട്ടി മരിച്ചുവീഴുമ്പോഴും തെളിവില്ല എന്ന ഒറ്റ കാരണം കൊണ്ട് കുറ്റവാളികൾ പുഞ്ചിരിയോടെ പുറത്തിറങ്ങുമ്പോൾ, അവർക്ക് രക്ഷകരായി നിയമപാലകർ തന്നെ എത്തുമ്പോൾ ഞാൻ ഒന്ന് ചോദിച്ചോട്ടെ ഓരോ അമ്മമാരുടെയും ചുട്ടുപൊള്ളുന്ന കണ്ണീരിനേക്കാൾ വലിയ എന്ത് തെളിവാണ് നിങ്ങൾക് ആവശ്യം. ആദ്യത്തെ തെറ്റിന് ശിക്ഷ വിധിച്ചിരുന്നെങ്കിൽ ഇന്ന് പുതിയ ഒരു കൊല ഉണ്ടാവില്ലായിരുന്നു. അന്ന് നിങ്ങൾ ഗോവിന്ദച്ചാമിയെപോലെയുള്ള കാമവെറിയൻമാരെ ഊട്ടി ഉറക്കി ലാളിച്ചു വളർത്തിയപ്പോൾ ഞങ്ങൾ ഓരോ പെൺകുട്ടിയുടെയും ജീവന് നിങ്ങൾ വിലപറഞ്ഞു കഴിഞ്ഞിരുന്നു. നാളെ നമ്മുടെ ഉറ്റവർ ആരെങ്കിലും ആകും നീതിക്ക് വേണ്ടി വിലപിക്കുക. അന്നും ഇതൊക്കെ തന്നെ സംഭവിക്കും. രണ്ടുദിവസത്തെ അഭ്യാസപ്രകടനങ്ങക്കു ശേഷം അവരും മറവിയിലേക്ക് മറയും.
ഇനിയിതുപോലെ തെറ്റുകൾ ആവർത്തിക്കപ്പെടുമ്പോൾ ഞങ്ങൾ പുതിയ തലമുറ കണ്ണുമടച്ചു നോക്കി നിൽക്കുമെന്ന് കരുതുന്ന ഓരോ മന്ത്രിക്കും ആളുമാറി. ഞങ്ങൾ ആണ് ജയിപ്പിച്ചതെങ്കിൽ ഞങ്ങള്ക്ക് വേണ്ടിയാണ് ജയിപ്പിച്ചതെങ്കിൽ ഒറ്റനിമിഷം കൊണ്ട് നിങ്ങളുടെ വിജയത്തെ ഞങ്ങൾക്ക് തകർക്കാൻ കഴിയുമെന്നോർക്കുക. ഒരു രാഷ്ട്രീയ ഭയഭക്തികൊണ്ടുമല്ല ഞങ്ങൾ നിങ്ങളെ ഇവിടെവരെയെത്തിച്ചത്. ഞങ്ങൾക്ക് ശാന്തിയോടും സമാധാനത്തോടും കൂടി ജീവിക്കാനാണ്. അത് തകരുന്ന നിമിഷം ഒന്നോർക്കുക നിങ്ങളുടെ അധികാരങ്ങളുടെ കൊട്ടാരവും തകരുകയാണ്.നട്ടെല്ലുള്ള ഒറ്റ ആൺകുട്ടി യും അഭിമാനമുള്ള ഒറ്റ പെൺകുട്ടിയും ഇനി ഈ നുണകൾക്ക് കൂട്ടു നിൽക്കുമെന്ന് നിങ്ങൾ വ്യാമോഹിക്കേണ്ട.നാട് ഉണർന്നു കഴിഞ്ഞു..
എത്രയും വേഗം കേരളത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരപ്പെട്ടവർ തയ്യാറായില്ലെങ്കിൽ, കുറ്റം ചെയ്തവരെ ശിക്ഷിക്കാനുള്ള നടപടികൾ എടുത്തില്ലെങ്കിൽ നിങ്ങളുടെ ഭരണങ്ങളുടെയും നീതിയുടെയും ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുകയാണ്.ഇത് വെല്ലുവിളിയോ ആവേശപ്രകടനമോ അല്ല മറിച്ച് സാധാരണ ജനങ്ങളുടെ വേദനയാണ് അവരുടെ കണ്ണീരിന്റെ പ്രതിധ്വനിയാണ്…………….
Well said👏👏👏👏
Every woman should raise their voice against this awkward laws!!This f***ing society needs to be changed!! Every woman must be empowered, it’s inevitable!!
LikeLiked by 1 person