”നീ എന്താ ഇങ്ങനെ?” “നിനക്ക് തലയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ?” ഇങ്ങനെയുള്ള ചോദ്യം എപ്പോഴെങ്കിലും മറ്റുള്ളവർ നിങ്ങളോട് ചോദിച്ചിട്ടുണ്ടെങ്കിൽ അഭിമാനിക്കുക: കാരണം നിങ്ങൾ ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. കുട കൈയ്യിൽ തുറന്ന് പിടിച്ചു കൊണ്ട് മഴ നനയാനും; മഴയിൽ കുളിച്ചു നിൽക്കുന്ന മരത്തെ പിടിച്ചുലച്ച് ആ കുളിരിനെ പുണരാനും; മഴയുടെ മർമ്മരം പോലെ ഉച്ചത്തിൽ ചിരിക്കാനും; വഴിയരികിലൂടെ നടക്കുമ്പോൾ കണങ്കാലിനെ ഇക്കിളിയാക്കുന്ന ഒഴുക്കു വെള്ളത്തെ ആസ്വദിക്കാനും;ഒടുവിൽ വണ്ടി വന്ന് മേലാകെ ചെളിവെള്ളം തെറിപ്പിച്ച് കടന്നു പോകുമ്പോൾ ശകാരത്തിനൊപ്പം കുസൃതി ചിരി ഒളിപ്പിക്കാനും കഴിയുമ്പോൾ പലരും അതിനെ “കിറുക്കെന്നു ” വിളിക്കുന്നു എന്നാൽ ആ കിറുക്കാണ് എന്നെ ഞാനാക്കുന്നത് .
മഴ നനഞ്ഞാൽ പനി വരുമെന്നും വെയിൽ കൊണ്ടാൽ കറുത്തു പോകുമെന്നും ഭയന്ന് കുടക്കീഴിൽ ഒളിക്കുന്ന ബാല്യമാണ് ഇന്നിന്റേത്.എന്നാൽ മഴയും വെയിലും മഞ്ഞും കുളിരുമെല്ലാമാണ് നമ്മെ ജീവിക്കാൻ പ്രാപ്തരാക്കുന്നത്.കുടയെടുത്തില്ലെന്നു പറഞ്ഞ് ശാപ വർഷത്തോടെ മഴ നനയുന്നതും നനയാൻ വേണ്ടി കുടയെടുക്കാതിരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. നമുക്ക് ശരിയെന്ന് തോന്നുന്നതെന്തും ധൈര്യത്തോടെ ചെയ്യണം. മറ്റുള്ളവരുടെ വാക്കുകളെ ഒരു പരിധിക്കപ്പുറം കേൾക്കൂമ്പോൾ നമ്മൾ ഇല്ലാതാക്കുന്നത് നമ്മെ തന്നെയാണ്.
ദൈവം ഋതുഭേദങ്ങളിലൂടെ നമ്മിലേക്ക് ഇറങ്ങി വരാൻ ആഗ്രഹിക്കുമ്പോൾ അവയെ ആവേശത്തോടെ ആസ്വദിക്കാൻ നമുക്ക് കഴിയണം. ഇനിയൊരു മഴ ആസ്വദിക്കുവാൻ നമുക്ക് ഇതുപോലെ കഴിയുമെന്ന് ഉറപ്പോടെ പറയാൻ സാധിക്കുമോ.എനിക്കോ നിങ്ങൾക്കോ ആർക്കെങ്കിലും? ഒരിക്കലുമില്ല.വേനൽക്കാലത്ത് ഒരു മഴ വേണമെന്ന് നെഞ്ച് കീറി പറഞ്ഞാൽ ഒരു തുള്ളി മഴ കിട്ടുമോ? ഇല്ല അതിനാൽ ലഭിക്കുമ്പോൾ അതിനെ അടുത്തറിയുക ആസ്വദിക്കുക. അതിനെ ഭ്രാന്തായി കാണുന്നവരെ അതിനനുവദിക്കുക.കാരണം നമ്മുടെ ഭ്രാന്തതയിലെങ്കിലും കപടതയില്ലാതെ നാം ജീവിക്കട്ടെ.
വലിയ വലിയ ആഗ്രഹങ്ങൾ പേറി നടക്കുമ്പോൾ അവയ്ക്ക് പിന്നാലെ രാപകലില്ലാതെ വെറി പിടിച്ചോടുമ്പോൾ ഇടയ്ക്ക് നമ്മെ കണ്ടെത്താൻ പ്രകൃതി നൽകുന്ന ”ഗ്രീൻ സിഗ്നൽ ”ആണ് ഋതുഭേദങ്ങൾ: പ്രത്യേകിച്ച് മഴ. സിനിമയിലെ നായകനു നായികയും അഭിനയിക്കുന്നത് കണ്ട് കൈയ്യടിച്ചു ശീലിച്ച നമ്മൾ മറന്നു പോകുന്നു നമ്മുടെ ജീവിതത്തിലെ നായിക / നായകൻ നമ്മളാണെന്ന് .ബാക്കി ഉള്ളവരെല്ലാം സഹനടൻ / നടി മാത്രമാണെന്ന്. ഈ കഥ മുന്നോട്ട് പോകുന്നത് നമ്മിലൂടെ മാത്രമാണ്. അതിന്റെ തിരക്കഥയും സംവിധാനവുമൊക്കെ നമ്മുടെ ഇഷ്ടപ്രകാരം രചിക്കേണ്ടതാണ്. മറ്റുള്ളവരുടെ ഡയലോഗുകളെക്കാൾ പ്രസക്തി നമ്മുടെ ഡയലോഗിന് മാത്രമാണ് .അതിനാൽ സ്വയം കഥ കെട്ടിപ്പടുക്കാൻ പഠിക്കുക.
വിഷമങ്ങൾ വരും, പ്രതിസന്ധികൾ വരും ജീവിതമല്ലേ;അതും ആസ്വദിക്ക്. അങ്ങനെ മരണം വരെയുള്ള ഈ കുറച്ച് കാലം ആഘോഷിക്ക് .ഭ്രാന്തമായി ജീവിക്കുന്നവൻ മാത്രമാണ് ജീവിക്കുന്നത് .ബോധമുണ്ടെന്ന് സ്വയം നടിക്കുന്നവരെല്ലാം ജീവിതം യഥാർഥത്തിൽ എന്തിനോ വേണ്ടി ജീവിക്കുന്നവരാണ്. അവർ അനുഭവിക്കുന്നുണ്ടെന്ന് സ്വയം സമർത്ഥിക്കുന്ന സന്തോഷം യഥാർഥത്തിൽ അഭിനയം മാത്രമാണ്. അതിനാൽ ബോധത്തോടെ അബോധത്തിലേക്ക് കടക്ക് .പറയുന്നവർ പറയട്ടെ പറഞ്ഞ് ക്ഷീണിക്കുമ്പോൾ അവർ പൊയ്ക്കൊള്ളും. നമ്മൾ അപ്പോഴും ജീവിതം ആസ്വദിച്ചു കൊണ്ടേയിരിക്കും…. ജീവിച്ചു കൊണ്ടേയിരിക്കും………………..
Liked this so much 😊👏👏👏 “ninakku praandaa” ithu idakku okke njanum kelkkarullatha. Pakshe aa praandu aanu njan aaswathikkunnathu, prakruthiye aduthu ariyunnathu 😊
LikeLiked by 1 person
well said…
LikeLiked by 1 person
Thank u
LikeLiked by 1 person
❤❤❤
LikeLiked by 1 person
ജീവിക്കാൻ മറന്നുപോയവരുടെ വിഷമം ആണ് ഭ്രാന്തെന്ന പേരിൽ മുദ്രകുത്തപ്പെടുന്നത് ! പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും , പോയ നിമിഷാർദ്ധം പോലും തിരികെ ലഭിക്കില്ല എന്ന തിരിച്ചറിഞ്ഞവർ ഓരോ വിനാഴികയും ആഘോഷിച്ചു കൊണ്ടേ ഇരിക്കും ! ഋതുക്കളും കാലങ്ങളും ഭൂമിയും ആ ആഘോഷത്തിനായി സൃഷ്ടിക്കപെട്ടതാണ് ! നല്ല ലേഖനം
LikeLiked by 1 person
🙃🙃😇🙏
LikeLike
Totally agree… ഭ്രാന്തും ഇത്തിരി വട്ടും കിറുക്കും ഒന്നുല്യാണ്ട് എന്ത് ജീവിതം ? എഴുത്തു ഒരുപാട് ഇഷ്ടായി .. Thanks for the likes on my articles too.. ❤ God bless
LikeLiked by 1 person
Thanku
LikeLiked by 1 person