ഒരു നീണ്ട യാത്രയുടെ തുടക്കത്തിലായിരുന്നു വിദൂരതയിൽ ഞാൻ ആ നിഴൽകണ്ടത്. ആദ്യം അരികിലെത്തുവാൻ ഭയമായിരുന്നു.പിന്നീട് നിഴൽ എന്നിലേക്ക് അടുത്തു.നിഴലിലുള്ളതും എന്റെ ആത്മാവിലെ ശൂന്യതയാണെന്ന് ഞാൻ അറിഞ്ഞു. ഇരുളിൽ നിഴൽ അപൂർണ്ണനാണെന്നറിഞ്ഞ് എന്നിലെ ഇരുളിനെ പോലും ഉപേക്ഷിച്ചു ഞാൻ, പൂർണ്ണമായും പ്രകാശമായി മാറാൻ ശ്രമിച്ചു കൊണ്ടേയിരുന്നു…………..
ഒടുവിൽ എന്റെ പ്രകാശം സൂര്യനോളം വളർന്നപ്പോൾ നിഴലിന്റെ ശക്തി പതിന്മടങ്ങ് വർദ്ധിച്ചു. നിഴൽ എന്നിലെ ശൂന്യത മാത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഞാൻ അതിലെ നന്മയും അത് എനിക്കായ് പകർന്ന കൂട്ടും മനസ്സിന് നൽകിയിരുന്ന ആനന്ദവും കരുത്തും ഞാൻ മറന്നു. യുഗങ്ങൾ കൊണ്ട് നേടിയെടുത്ത എന്നിലെ പ്രകാശത്തെ ഇരുളായി പരിവർത്തനപ്പെടുത്തുവാൻ എനിക്ക് ഒരു നിമിഷാർത്ഥം മാത്രം മതിയായിരുന്നു.
ഇന്ന് ഞാൻ മനസ്സിലാക്കുന്നു …..
നിഴലായിരുന്നില്ല എന്നിലെ ശൂന്യത. നിഴലില്ലാതെ ഞാനാണ് ശൂന്യ.എന്നിലെ പ്രകാശമായിരുന്നു നിഴലിന്റെ അസ്ഥിത്വം.ഇനി യുഗങ്ങളോളം, പ്രകാശിക്കുവാനുള്ള ശ്രമത്തിലാണ് ഞാൻ. കാരണം ഒരിക്കലും നഷ്ടപ്പെടാതെ എന്റെ നിഴലിനെ എന്നിലേക്ക് ചേർത്ത് പിടിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഈ വേർപാട് അനിവാര്യമെങ്കിൽ വിങ്ങലോടെ ഞാൻ അതിനും തയ്യാറാണ്………………….
ആരുണ്യ
👌👏💯
LikeLiked by 1 person
Thanku 🙏💕
LikeLiked by 2 people
🥰🙂
LikeLiked by 1 person
നല്ല കാഴ്ചപാട് !
LikeLiked by 1 person