ഞാൻ പ്രണയിക്കുന്നു……..

എനിക്ക് നിന്നോട് പ്രണയമാണ്!!!!!!!!!

ജൂൺ മാസം എന്നിലെ പ്രണയത്തെ ഉണർത്തുന്നു. നീ നൽകിയ സ്വർണ നൂലിൽ കോർത്ത മുത്തുമാല എന്റെ കഴുത്തിന്റെ ഭംഗി അവർണ്ണനീയമായി ഉയർത്തിയിരിക്കുന്നു. നിന്റെ തരളിതമായ ആദ്യ സ്പർശം എന്നെ ഉന്മാദാവസ്ഥയിലാക്കിയിരിക്കുന്നു. എല്ലാ വർഷവും എന്നെക്കാളേറെ എന്റെ ഓരോ പിറന്നാളും നീ ആഘോഷിക്കുന്നു. ഞാൻ ജനിച്ചപ്പോൾ നിനക്കുണ്ടായിരുന്ന മാസ്മരിക സൌന്ദര്യം എന്റെ ഓരോ പിറന്നാളിനും കൂടിക്കൊണ്ടിരിക്കുന്നു. ഞാൻ ചെയ്യുന്ന ഓരോ തെറ്റിനു൦ നീ വലിയ ശബ്ദത്തിൽ എന്നെ വഴക്കുപറയു൦. പിന്നീട് ആ രോഷം അലിഞ്ഞലിഞ്ഞ് നിന്റെ കണ്ണീരായി എന്നിലേക്ക് ലയിക്കും. ഞാനും നീയും പരസ്പരം പുൽകി നമ്മുടെ വിരഹം മറക്കും. നിന്റെ വിടവാങ്ങൽ എന്റെ ഹൃദയത്തിൽ ഒരു ആർത്തനാദമായി പതിക്കും. നിന്റെ ഊഷ്മളമായ ചുംബനം എൻ്റെ ചുണ്ടുകളിലൂടെ ഒഴുകി എൻ്റെ ഹൃദയധമനികളെ ഊർജ്ജം കൊണ്ട് നിറയ്ക്കും. നിന്റെ മേനിയിൽ എന്റെ പാദ൦ സ്പർശിച്ച് അവയുണ്ടാക്കുന്ന കാൽപ്പാടുകൾ നീ എന്നു൦ എന്നിലുണ്ടായിരുന്നുവെന്ന്; നിന്റെ പുതിയ വരവിനായി ഞാൻ കാത്തിരിക്കുന്നുവെന്ന് എന്നെ ഓരോ നിമിഷവും ഓർമിപ്പിച്ചുകൊണ്ടിരിക്കു൦. എന്റെ മനസ്സിന് നിന്നോട് മന്ത്രിക്കാനുള്ള കാര്യങ്ങൾ ഈശ്വരൻ മാത്രം സാക്ഷിയായി മുല്ലപ്പൂ ഗന്ധമുള്ള വെള്ളക്കടലാസിൽ, ഒരിക്കലും കരയണയാതെ കാക്കാൻ ഒരു സ്നേഹനൌകയായ് നിന്നിലേക്ക് ഒഴുക്കി വിടു൦. നീ വരുന്നുവെന്നറിയുന്ന നേര൦ ഞാൻ പോലുമറിയാതെ എന്റെ സിരകൾ പിടഞ്ഞുകൊണ്ടിരിക്കു൦, കാണാൻ കൊതിച്ചത് ലഭിക്കുന്ന ആനന്ദത്തിൽ എൻ്റെ മിഴികൾ പിടച്ചുകൊണ്ടിരിക്കും. നീ എന്റെ നാവിനൊപ്പം എന്റെ ഓരോ ജീവകോശങ്ങളേയും പിടിച്ചെഴുന്നേൽപ്പിക്കു൦. എന്റെ മിഴിനീരീൻ്റെ ഉപ്പുരസം നിന്റെ ആലിംഗനത്താൽ ശുദ്ധജലമായി പരിണമിക്കു൦.

എന്റെ പ്രിയപ്പെട്ട മഴക്കാലമേ!!!!!!!

നീ ഒരിക്കലും അകലാതിരുന്നെങ്കിൽ!! ഞാൻ നിന്നെ പ്രണയിക്കുന്നു.. എനിക്കു നിന്നോടിതു പറയാൻ ഒരു അവസരം തരൂ. ഞാൻ നിന്നിലേക്കടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം നീ അകലുന്നതെന്തേ???? എന്റെ വിരഹം നീ അറിയുന്നില്ലേ?? നീ എന്റെ പ്രണയ൦ തിരിച്ചറിയുന്നതുവരെ ഞാൻ കാത്തിരിക്കു൦; നിന്റെ സംഗീതം ഞാനാകുന്നതുവരെ. സത്യത്തിൽ നിന്നെ കാത്തിരിക്കുന്ന വേഴാമ്പലിനോട് എനിക്ക് അസൂയയാണ്. ഞാൻ പ്രണയിക്കുന്ന എന്റെ മാത്രം പ്രണയത്തെ അവൾ അവളിലേയ്ക്ക് ആവാഹിക്കുന്നത് കാണുമ്പോൾ സത്യമാണ്; എനിക്ക് അസൂയയാണ്. നിന്റെ അംശത്തെ മുഴുവൻ വലിച്ചെടുക്കാൻ കെൽപ്പുള്ള സൂര്യനോടെനിക്ക് അസൂയയാണ്. നീയുമായി കെെ കോർത്തുപിടിച്ച് നിന്റെ സുഖത്തിലു൦ ദു:ഖത്തിലു൦ നിന്റെ പ്രിയ സുഹൃത്തായ ആ കുസൃതി കാറ്റിനോടെനിക്കസൂയയാണ്. നിന്നെ മുഴുവൻ പാനം ചെയ്ത് ഉള്ളിൽ സംഭരിച്ചു വയ്ക്കുന്ന ഭൂമിയോടെനിക്ക് അസൂയയാണ്. എനിക്ക് ഏറ്റവും അസൂയ പുഴയോടാണ്. നീ നിന്റെ വരവിൽ ഏറ്റവും സന്തോഷം പകരുന്നത് പുഴയ്ക്കേല്ല? എവിടെ അലഞ്ഞാലും ആകാശത്തുനിന്ന് കുതിച്ചു പാഞ്ഞ് ഇങ്ങോട്ടേയ്ക്ക് വരുന്നത് നീ പുഴയെ കാണാനല്ലേ. അവളോടൊത്ത് ആഘോഷിക്കാനല്ലേ?

ഇനി വരും ജന്മമുണ്ടെങ്കിൽ എന്റെ പ്രിയ വർഷമേ ഞാനും ഒരു പുഴയായി ജനിക്കു൦. നിന്നെ വഹിച്ച് വളർന്നു വളർന്ന് ഞാൻ ഒഴുകി അലച്ചു വരുന്ന കടലായി മാറും. നീയെന്റെ പ്രണയമാണെന്ന് അന്ന് ഞാൻ ഈ ലോകത്തോട് പറയു൦. നീ എന്റെ ദേഹത്തേക്ക് പതിക്കുമ്പോൾ എന്റെ ഓരോ കോശവു൦ അകന്നു മാറി നിനക്കായി വഴിയൊരുക്കു൦. അതുവരെ നിന്നെ കണ്ട് ഞാൻ നിർവൃതിയണഞ്ഞോളാ൦. നിന്റെ ശബ്ദത്തിനായി ഞാൻ കാതോർത്തോളാ൦………

പ്രിയപ്പെട്ട വർഷമേ, നിനക്കായി ഞാൻ കാത്തിരിക്കുന്നു. നിന്റെ മഴവിൽ കൊട്ടാരത്തിനു൦ പ്രണയോപഹാരത്തിനുമായി ഞാനിതാ കാത്തിരിക്കുന്നു. നീയറിയാത്ത നിന്റെ പ്രണയിനി…………….. .

ആരുണ്യ

മനശ്ശാസ്ത്ര വിദ്യാർത്ഥിനി.

4 thoughts on “ഞാൻ പ്രണയിക്കുന്നു……..

  1. ഒരു ഇടവപ്പാതിക്കു ജനിച്ചത് കൊണ്ടാവണം എനിക്കും ജൂണിനോടും മഴയോടും അടങ്ങാത്ത പ്രണയമാണ് ! അതി മനോഹരമായി എഴുതിയിരിക്കുന്നു, മഴയെ പ്രണയിക്കുന്ന ആരുടേയും ഉള്ളിൽ ഒരു കുളിര്മഴയായായി പെയ്തിറങ്ങുന്നു ഈ വാക്കുകൾ !

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s