നീ എനിക്കൊപ്പം ജനിച്ചതാണ്.
നിഴലുപോലെ നിലാവുപോലെ എനിക്കൊപ്പം എന്നു൦ നീ ഉണ്ടായിരുന്നു.
ഞാൻ സങ്കടപ്പെട്ടപ്പോഴു൦ നിനക്കുവേണ്ടി അലഞ്ഞപ്പോഴുമൊക്കെ എന്നെ എല്ലാ വരും തടഞ്ഞു.
നിന്റെ നാമം ഉച്ചരിക്കുന്നതുതന്നെ പാപമാണെന്ന് അവർ എന്നെ പഠിപ്പിച്ചു.
നീ മാത്രമാണ് ഏക സത്യം എന്ന് ഞാൻ മനസ്സിലാക്കിയത് പോലെ ആരുമൊരിക്കലു൦ മനസിലാക്കിയിരുന്നില്ല.
ഞാൻ സ്നേഹിച്ചിരുന്ന ഒരുപാടു പേരെ നീ നിനക്കൊപ്പ൦ കൂട്ടിയപ്പോൾ എനിക്കു കരയുവാൻ മാത്രമെ സാധിച്ചിരുന്നുള്ളു.
ഇപ്പോൾ നിന്നെക്കുറിച്ച് എഴുതുമ്പോൾ തന്നെ ഒരായിരം ചോദ്യശരങ്ങൾ എന്നിലേക്ക് ചൊരിയപ്പെടാ൦
തെറ്റിദ്ധാരണകളുടെ ഒരു വലിയ പുരുഷാരം എന്നെ പുണർന്നേക്കാ൦
ഞാനോർക്കുന്നു നിനക്കെന്നു൦ കുറുമ്പായിരുന്നു. കണ്ണുനീർ നിനക്കൊരു ഹരമായിരുന്നു.
അനാഥത്വം സമ്മാനിക്കുവാ൯ നീ മിടുക്കനാണ് ഇന്നും.
ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ വളരെ സ്നേഹത്തോടെ വന്ന് നീ തട്ടിയെടുക്കുന്നത് …… ഉണ്ടായിരുന്നിട്ടു൦ അറിയാതെ പോയ പ്രാണനെയോ അതോ ഇല്ലാതിരുന്നിട്ടും ഉണ്ടെന്ന് ഭാവിച്ച എന്നിലെ” ഞാനി”നെയോ.
രണ്ടായിരുന്നാലു൦ നിന്നോട് എനിക്ക് അടങ്ങാത്ത അസൂയയാണ് മരണമേ………
കാരണം പ്രണയ൦ തോന്നിയവരെയെല്ലാ൦ ചങ്കൂറ്റത്തോടെ നീ കൂടെ കൊണ്ടു പോകുന്നത് മറ്റുള്ളവർക്ക് കണ്ണ് നിറച്ച് നോക്കി നിൽക്കാനല്ലേ സാധിക്കുന്നുള്ളൂ………
വിജയമെന്നു൦ നിനക്കു മാത്രമായിരുന്നല്ലോ…………
Very nice and truly emotional for a poem of high standard. What if I am confused between pranayam and maranam as the object of this masterpiece
LikeLike
Thank u for your complement. Here maranam is refered as a lover who takes away what it loves ,with it. It’s only my silly thoughts….. I don’t think there is something to have a deep thought….
LikeLiked by 1 person
It’s absolutely beautiful Aarunya. I will be looking forward to more such beautiful poems from you
LikeLike
Thank u
LikeLike
superb
LikeLike
Thank u
LikeLike
wow!
LikeLike
🙂
LikeLiked by 1 person
മരണമെന്നതു എന്ത് കൊണ്ട് ഭയപ്പെടുത്തുന്നു വിഷമിപ്പിക്കുന്നു എന്നത് ഒരു രഹസ്യമായി എന്നും നിൽക്കും ! ഒരുപക്ഷെ സത്യത്തെ നേരിടുവാനുള്ള സ്വത സിദ്ധമായ മനുഷ്യന്റെ വിമുഖത ആവാം മരണത്തെ ഭീകരമാക്കുന്നതു !
“Life and Death both are awesome” depends on how we look after it..
And
“Death is the catalyst between
our soul & nature, to become one”
it may be right or wrong but i believe so ! 🙂
LikeLiked by 1 person
I too believe and its absolutely true brother…. 😊😊
LikeLiked by 1 person